#krithavu | സോമന്റെ കൃതാവ്; മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ട് സോമൻ, വീഡിയോ ചര്‍ച്ചയാക്കി ആരാധകര്‍

#krithavu | സോമന്റെ കൃതാവ്; മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ട് സോമൻ, വീഡിയോ ചര്‍ച്ചയാക്കി ആരാധകര്‍
2023-09-13T17:16:00 | By Athira V

പേരില്‍ കൗതുകമൊളിപ്പിച്ചിരിക്കുകയാണ് സോമന്റെ കൃതാവ്. വിനയ് ഫോര്‍ട്ടാണ് സോമനായി എത്തുന്നത്. വിനയ് ഫോര്‍ട്ടിന്റെ കൃതാവും ചര്‍ച്ചയായിക്കഴിഞ്ഞു, ഇപ്പോള്‍ സോമന്റെ കൃതാവിന്റെ പ്രമോഷൻ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

എന്താണ് പേര് എന്ന് ചോദ്യം. ഞാൻ ഇന്ത്യ എന്ന് ഉത്തരം. സ്വന്തം പേരിന് രാജ്യത്തിന്റെ പേരാണോ പറയുക എന്ന് മറുചോദ്യം. എന്റെ പേരാണ് ഇന്ത്യ എന്ന് പറയുന്നു പെണ്‍കുട്ടി അധ്യാപകനോട്. ആ പെണ്‍കുട്ടി സോമന്റെ മകളാണ്. ക്രിസ്‍ത്യൻ, മുസ്ലിം, ഹിന്ദു സൂചനകളുമായി മകള്‍ക്ക് 'ക്രിമുഹി' എന്ന പേര് ആലോചിച്ചിരുന്നുവെന്ന് സോമന്റെ ഭാര്യ വ്യക്തമാക്കുന്നു. പിന്നീട് മതമേ വേണ്ടെന്നു തീരുമാനിച്ചുവെന്നും പറയുന്നു സോമൻ.

അടുത്തിടെ രാജ്യത്തിന്റെ പേരുമാറ്റ ചര്‍ച്ചകളും വളരെ വ്യാപകമായി അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭാരതം എന്ന് പേരുമാറ്റാൻ ആലോചിക്കുന്നുവെന്നാണ് പ്രചാരണം നടന്നത്. ജി 20 ഉച്ചകോടിയില്‍ ഭാരതമെന്ന് സര്‍ക്കാര്‍ നെയിംബോര്‍ഡുകളില്‍ ഉപയോഗിച്ചതാണ് ചര്‍ച്ചകള്‍ക്കിടയാക്കിയത്. എന്നാല്‍ ആ ചര്‍ച്ചകള്‍ക്കു മുന്നേയുള്ള സിനിമയാണ് സോമന്റെ കൃതാവ് എന്ന് ആരാധകരില്‍ ചിലര്‍ വ്യക്തമാക്കുന്നുണ്ട്.

കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായ നായക കഥാപാത്രമായ സോമനെ വിനയ് ഫോര്‍ട്ട് അവതരപ്പിക്കുന്നു. ഫറാ ഷിബിലയാണ് നായികയായി എത്തുന്നത്. മകളായി ദേവനന്ദയും സോമന്റെ കൃതാവിലുണ്ട്.

സംവിധാനം രോഹിത് നാരായണൻ ആണ്. രഞ്‍ജിത് കെ ഹരിദാസ് തിരക്കഥ. സുജിത്ത് പുരുഷനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം പി എസ് ജയഹരിയും ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്തും കല അനീഷ് ഗോപാലും വസ്‍ത്രാലങ്കാരം അനില്‍ ചെമ്പൂറും ആണ്.

Content Highlight: #vinayforrts #somante #krithavu #videoout #my #name #india

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup