---
title: "#vanibhojan |  60 കാരിയെ പോലും അവര്‍ വെറുതെ വിട്ടില്ല, മറക്കില്ല ആ കാഴ്ച ; തുറന്ന് പറഞ്ഞ് വാണി ഭോജൻ"
english_title: "#Even #60-year-oldwoman #not #spared #notforget #sight  #VaniBhojan #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146054/even-60-year-oldwoman-not-spared-notforget-sight-vanibhojan-openup"
published_at: "2023-09-13T16:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650198c24b8e7_vani_2.jpg"
keywords: []
---

# #vanibhojan |  60 കാരിയെ പോലും അവര്‍ വെറുതെ വിട്ടില്ല, മറക്കില്ല ആ കാഴ്ച ; തുറന്ന് പറഞ്ഞ് വാണി ഭോജൻ

> **Lead Summary:** തമിഴ് സിനിമ-സീരിയല്‍ ലോകത്തെ ജനപ്രീയ നടിയാണ് വാണി ഭോജന്‍. വിജയ് ടിവിയിലെ പരമ്പരയിലൂടെയാണ് വാണി ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ സീരിയലും സിനിമയും കടന്ന് വെബ് സീരീസ് ലോകത്തും വാണി കയ്യടി നേടുകയാണ്. ഇതിനിടെ ഒരിക്കല്‍ വാണി നല്‍കിയൊരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

## Article Content

തമിഴ് സിനിമ-സീരിയല്‍ ലോകത്തെ ജനപ്രീയ നടിയാണ് വാണി ഭോജന്‍. വിജയ് ടിവിയിലെ പരമ്പരയിലൂടെയാണ് വാണി ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ സീരിയലും സിനിമയും കടന്ന് വെബ് സീരീസ് ലോകത്തും വാണി കയ്യടി നേടുകയാണ്. ഇതിനിടെ ഒരിക്കല്‍ വാണി നല്‍കിയൊരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

തന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വാണി. പിന്നാലെ സമൂഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും വാണി സംസാരിക്കുന്നു. അല്‍പ്പം ഗ്ലാമറസായുള്ള വസ്ത്രമായിരുന്നു ഫോട്ടോയില്‍ വാണി ധരിച്ചത്. ചിത്രത്തില്‍ വാണി നെഞ്ചില്‍ കൈ വെക്കുകയും ചെയ്തിരുന്നു. ഇതിന് ഒരാളുടെ കമന്റ് കൈ മാറ്റൂ കാണട്ടെ എന്നായിരുന്നു. ഇതിനോടാണ് അഭിമുഖത്തില്‍ വാണി ഭോജന്‍ പ്രതികരിക്കുന്നത്.

കാണിക്കുമ്പോള്‍ കണ്ടിട്ട് പൊക്കോളൂ. കാണിക്കാത്തപ്പോള്‍ നിങ്ങളായിട്ട് എന്തിന് നിര്‍ബന്ധിക്കണം എന്നാണ് വാണി പറയുന്നത്. കുറച്ച് സുതാര്യമായ സാരി ധരിച്ചാല്‍ പോലും അത് കാണിക്ക് എന്ന് പറയാന്‍ വേണ്ടി മാത്രമായി ഒരു ഗ്രൂപ്പ് ആളുകളുണ്ട്. എല്ലാ കുടുംബത്തിലും അമ്മയും സഹോദരിയുമൊക്കെ ഇല്ലേ. അവരോടൊന്നും പോയി ഇങ്ങനെ പറയില്ലല്ലോ. ഞങ്ങള്‍ നടിമാര്‍ ആയതിനാലല്ലേ ഇതൊക്കെ പറയുന്നത്. ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

50-60 സ്ത്രീകള്‍ ബൈക്കില്‍ പിന്നിലിരുന്ന് പോകുന്നത്. അവര്‍ സാരിയായിരിക്കും ധരിച്ചിട്ടുണ്ടാവുക. സിഗ്നലില്‍ നില്‍ക്കുമ്പോള്‍ സാരിയൊക്കെ മാറി പോയിട്ടുണ്ടാകും. പക്ഷെ അവിടെയുള്ള ആണുങ്ങളുടെ കണ്ണെല്ലാം അവരിലായിരിക്കും. വയസായവരെ പോലും വെറുതെ വിടില്ല. അവരെ ഒന്നും ചെയ്യാനാകില്ലെന്നും താരം പറയുന്നു. അഭിനേത്രിയാകും മുമ്പ് എയര്‍ഹോസ്റ്റസ് ആയിരുന്നു വാണി. മൂന്ന് വര്‍ഷം ഈ ജോലി ചെയ്ത ശേഷമാണ് വാണി മോഡലിംഗിലേക്ക് കടക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/146054/even-60-year-oldwoman-not-spared-notforget-sight-vanibhojan-openup)