---
title: "വിക്കി കൗശല്‍ - കത്രീന കൈഫ് വിവാഹം; അതീവരഹസ്യമായി രജിസ്റ്റര്‍  നടത്തി "
english_title: "Vicky Kaushal - Katrina Kaif married; The register was kept top secret"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14603/vicky-kaushal-katrina-kaif-married-the-register-was-kept-top-secret"
published_at: "2021-12-05T22:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61acf2c19ec41_katrina.jpg"
keywords: []
---

# വിക്കി കൗശല്‍ - കത്രീന കൈഫ് വിവാഹം; അതീവരഹസ്യമായി രജിസ്റ്റര്‍  നടത്തി 

> **Lead Summary:** **യു**വനടന്‍ വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്. ഡിസംബര്‍ ഒമ്പതിന് രാജസ്ഥാനില്‍ വച്ചായിരിക്കും വിക്കിയും കത്രീനയും തമ്മിലുള്ള വിവാഹം എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും താരങ്ങള്‍ തമ്മിലുള്ള വിവാഹം രഹസ്യമായി കഴിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

## Article Content

**യു**വനടന്‍ വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്. ഡിസംബര്‍ ഒമ്പതിന് രാജസ്ഥാനില്‍ വച്ചായിരിക്കും വിക്കിയും കത്രീനയും തമ്മിലുള്ള വിവാഹം എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും താരങ്ങള്‍ തമ്മിലുള്ള വിവാഹം രഹസ്യമായി കഴിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനിലെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹത്തിന് മുന്നോടിയായി മുംബൈയില്‍ വച്ച്‌ രജിസ്റ്റര്‍ വിവാഹം നടത്താന്‍ വിക്കിയും കത്രീനയും തീരുമാനിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി വിക്കി കത്രീനയുടെ വീട്ടിലെത്തിയാണ് ഇപ്പോള്‍ ചര്‍ച്ച.

ഏറെ വൈകിയാണ് വിക്കി കത്രീനയുടെ വീട്ടില്‍ നിന്നും പോയത്. വിക്കിയ്ക്ക് പിന്നാലെ കത്രീനയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ അനൈത ഷ്രോഫും എത്തിയിരുന്നു. വിവാഹത്തിനുള്ള ഡിസൈനര്‍ വസ്ത്രങ്ങളും കത്രീനയുടെ വീട്ടില്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രജിസ്ട്രാര്‍ നേരത്തെ തന്നെ കത്രീനയുടെ വീട്ടിലെത്തിയിരുന്നുവെന്നും, കത്രീനയുടെ വീട്ടില്‍ വച്ച്‌ വിക്കിയും കത്രീനയും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നുവെന്നുമാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയെ കുറിച്ച്‌ വിക്കിയോ കത്രീനയോ ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/14603/vicky-kaushal-katrina-kaif-married-the-register-was-kept-top-secret)