---
title: "പ്രഭാസിന്റെ രാധേശ്യാം മോഷന്‍ വീഡിയോ തരംഗം സൃഷ്ട്ടിക്കുന്നു "
english_title: "Prabhas' fans and movie lovers are waiting for the movie to hit the silver screen as soon as they see the hit video on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1460/prabhas-fans-and-movie-lovers-are-waiting-for-the-movie-to-hit-the-silver-screen-as-soon-as-they-see-the-hit-video-on-social-media"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/5f993434748db_prabas.jpg"
keywords: []
---

# പ്രഭാസിന്റെ രാധേശ്യാം മോഷന്‍ വീഡിയോ തരംഗം സൃഷ്ട്ടിക്കുന്നു 

> **Lead Summary:**  യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേശ്യാം പ്രഭാസ് -പൂജാ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു . 

## Article Content

 യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേശ്യാം പ്രഭാസ് -പൂജാ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു . 

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേരാണ് .സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്‌ ആയ വീഡിയോ കണ്ടപ്പോള്‍ തന്നെ  വെള്ളിത്തിരയില്‍ വന്‍ വിജയം നേടാനുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്  പ്രഭാസിന്റെ ആരാധകരും സിനിമ ആസ്വാദകരും .

താരത്തിന്റെ  പിറന്നാൾ ദിനത്തിലായിരുന്നു മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.വിക്രമാദിത്യ എന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് എത്തുന്നത് . പ്രേരണയെന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.

വനമേഖലയിലൂടെ വരുന്ന തീവണ്ടിയില്‍ ഉള്ള  പ്രണയ നിമിഷങ്ങള്‍ ആണ് ചിത്രത്തിന്റെ   മോഷന്‍ വീഡിയോയില്‍ ഉള്ളത് .  പ്രണയ ജോഡികളായ റോമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി എന്നിവരുടെ അനിമേഷന്‍ കാണാം.

പിന്നാലെയാണ് പ്രഭാസിന്റേയും നായികയായ പൂജ ഹെഡ്‌ജെയുടേയും പ്രണയരംഗം കാണുന്നത്.ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021ല്‍ ചിത്രം  പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത് . 

സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര.

### Related Links & Sources
- [Original Story Source](https://moviemax.in/news/1460/prabhas-fans-and-movie-lovers-are-waiting-for-the-movie-to-hit-the-silver-screen-as-soon-as-they-see-the-hit-video-on-social-media)