മോനിഷയുടെ ഓർമയിൽ മനോജ് കെ ജയൻ

മോനിഷയുടെ ഓർമയിൽ മനോജ് കെ ജയൻ
Dec 5, 2021 09:23 PM | By Anjana Shaji

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി മലയാളിത്തനിമയോടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ നടിയാണ് മോനിഷ(monisha).

ഒരുപിടി മികച്ച സിനിമകള്‍ ബാക്കിവെച്ചാണ് മോനിഷ ഈ ലോകത്ത് നിന്ന് യാത്രയായത്. 29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ(actor) മനോജ് കെ ജയൻ(manoj k jayan). ഇരുവരും ഒന്നിച്ചഭിനയിച്ച കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനത്തിലെ ഏതാനും വരികൾക്കൊപ്പമായിരുന്നു നടന്റെ പോസ്റ്റ്.

“നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു”.. പ്രിയ സുഹൃത്തേ മോനിഷാ…ദീപ്തമായ സ്മരണകളോടെ പ്രണാമം”, എന്ന് മനോജ് കെ ജയൻ കുറിച്ചു. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രവും മനോജ് പങ്കുവച്ചിട്ടുണ്ട്. 1992ലാണ് കാര്‍ അപകടത്തില്‍ മോനിഷ മരിക്കുന്നത്.

മോനിഷയും അമ്മയും തിരുവന്തപുരത്തു നിന്ന് എറണാകുളത്ത് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലക്കേറ്റ ക്ഷതം മൂലം മോനിഷ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മോനിഷ അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചതായിരുന്നു.

അതുപോലെ അതിലെ പാട്ടുകളും. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്.

Manoj K Jayan in memory of Monisha

Next TV

Related Stories
മനീഷ് കുറുപ്പ് ഒരുക്കിയ

Jan 19, 2022 07:55 PM

മനീഷ് കുറുപ്പ് ഒരുക്കിയ "വെള്ളരിക്കാപ്പട്ടണം" റിലീസിനൊരുങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ...

Read More >>
 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Jan 19, 2022 07:35 PM

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി...

Read More >>
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Jan 19, 2022 04:41 PM

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ്...

Read More >>
'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Jan 19, 2022 03:13 PM

'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല....

Read More >>
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jan 19, 2022 02:10 PM

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു....

Read More >>
'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

Jan 19, 2022 01:16 PM

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
Top Stories