വിവാഹാഭ്യര്‍ഥന നിരസിച്ച നടിയെ ഫേസ്ബുക്ക് സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രയ്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത് .. കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് താരത്തെ ആക്രമിച്ചത്.മാല്‍വിയുടെ ഫേസ്ബുക്ക് സുഹൃത്താണ് ഇയാള്‍. കുമാര്‍ മഹിപാല്‍ സിംഗിന് എതിരെ മാല്‍വി പരാതി നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ മല്‍വി ആശുപത്രിയില്‍ ചികിത്സയിലാണ് .ഉഡാൻ എന്ന ടിവി ഷോയിലും ഹോട്ടൽ മിലാൻ എന്ന സിനിമയിലും അഭിനയിച്ച നടിയാണ് മാല്‍വി.ആക്രമിച്ച കുമാർ മഹിപാൽ സിംഗ് ചലച്ചിത്ര നിര്‍മാതാവാണ്.മാല്‍വിയും കുമാര്‍ മഹിപാല്‍ സിംഗും 2019ല്‍ ഫേസ്‍ബുക്ക് സുഹൃത്തായിരുന്നു.
Malvi is currently undergoing treatment at a hospital