---
title: "#laljose | എന്റെ കൈ വെട്ടുമെന്നാണ് അയാൾ പറഞ്ഞത്; പട്ടാളത്തിന് ശേഷം സംഭവിച്ചത് ഇത്; ലാൽജോസ്"
english_title: "#He said #hewould #cutoff #myhand# happened #after #pattalam #movie #Laljose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145829/he-said-hewould-cutoff-myhand-happened-after-pattalam-movie-laljose"
published_at: "2023-09-12T20:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65007bfa718c7_lal_1.jpg"
keywords: []
---

# #laljose | എന്റെ കൈ വെട്ടുമെന്നാണ് അയാൾ പറഞ്ഞത്; പട്ടാളത്തിന് ശേഷം സംഭവിച്ചത് ഇത്; ലാൽജോസ്

> **Lead Summary:** മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സ് മുതൽ അയാളും ഞാനും തമ്മില്‍ വരെയുള്ള മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ ചില സിനിമകളും അക്കൂട്ടത്തിലുണ്ട്. എന്നാൽ സൂപ്പർ താരങ്ങളെ നായകരാക്കി ഒരുക്കിയ ചില സിനിമകൾ വലിയ പരാജയം സംഭവിച്ചിട്ടുണ്ട് . അക്കൂട്ടത്തിൽ ഒന്നാണ് പട്ടാളം.

## Article Content

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സ് മുതൽ അയാളും ഞാനും തമ്മില്‍ വരെയുള്ള മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ ചില സിനിമകളും അക്കൂട്ടത്തിലുണ്ട്. എന്നാൽ സൂപ്പർ താരങ്ങളെ നായകരാക്കി ഒരുക്കിയ ചില സിനിമകൾ വലിയ പരാജയം സംഭവിച്ചിട്ടുണ്ട് . അക്കൂട്ടത്തിൽ ഒന്നാണ് പട്ടാളം.

ഇപ്പോഴിതാ പട്ടാളത്തിന്റെ ഷൂട്ടിങ് ഓർമ്മകളെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. സിനിമയുടെ റിലീസിന് മുൻപ് താൻ നൽകിയ ഒരു അഭിമുഖം സിനിമയെ ബാധിച്ചുവെന്നും ചിത്രം റിലീസ് ചെയ്ത ശേഷം തന്റെ കൈ വെട്ടുമെന്ന് പറഞ്ഞുള്ള ഭീഷണി കോളുകൾ വന്നിരുന്നുവെന്നും ലാൽ ജോസ് പറയുന്നു. ഇന്ന് പട്ടാളം സിനിമ കാണുമ്പോൾ നമുക്ക് ഭയങ്കര സന്തോഷമൊക്കെ തോന്നും, എങ്കിലും സിനിമ വിചാരിച്ചത്ര നേട്ടം ഉണ്ടാക്കിയില്ല.

പട്ടാളം റിലീസിന് മുൻപുള്ള പ്രമോഷണൽ ഇന്റർവ്യൂവിന് ബജറ്റിനെ കുറിച്ചൊക്കെ സംസാരം ഉണ്ടായി.അഭിമുഖത്തിൽ ഞാൻ പറഞ്ഞ ഒരു വാക്ക് ഫാൻസിന്റെ ഇടയിൽ വലിയ വിഷയമായി. എനിക്ക് എതിരെയും ഒരുപാട് കമന്റുകളൊക്കെ വന്നു. പട്ടാളത്തിനെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും സങ്കടം ഉണ്ടാക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്. അത് റിലീസ് ചെയ്തു കഴിഞ്ഞു എന്റെ വീട്ടിലേക്ക് ഒരു ഫോൺകോൾ വന്നു.

നാലുവയസ്സുള്ള എന്റെ മോളാണ് അന്ന് ആ ഫോൺ കോൾ എടുത്തത്. നിന്റെ തന്ത വീട്ടിലുണ്ടോ, അയാളോട് പറഞ്ഞേക്ക് അയാൾക്ക് മാപ്പില്ല എന്ന്. കൈ ഞങ്ങൾ വെട്ടും' എന്നാണ് അയാൾ മോളോട് പറഞ്ഞത്. മോൾ ഇതൊക്കെ കേട്ട് പേടിച്ചു.  നമുക്ക് സിനിമ വേണ്ട പപ്പാ, ഇവിടെ ഊണുകഴിച്ചു സുഖമായി ജീവിക്കാം എന്നൊക്കെയാണ് മോൾ പറഞ്ഞത്. ഒരു സിനിമ പരാജയപ്പെടുമ്പോൾ നമ്മൾ തെറ്റ് ചെയ്താലും ഇല്ലെങ്കിലും അത് വലിയ പാപമായി മാറും. മാനസികമായി വലിയ പാഠങ്ങളും സമ്മാനിച്ച സിനിമയാണ് പട്ടാളം ലാൽ ജോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/145829/he-said-hewould-cutoff-myhand-happened-after-pattalam-movie-laljose)