---
title: "കാത്തിരിപ്പുകള്‍ക്ക് ഇനി രണ്ടുനാള്‍ കൂടി ;കാജലിന്റെ കല്യാണവിശേഷങ്ങള്‍ അറിയാം "
english_title: " Kajal Agarwal is one of the most admired actresses in South India"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1458/kajal-agarwal-is-one-of-the-most-admired-actresses-in-south-india"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/5f99249e78cbe_kaajal agarvaal.jpg"
keywords: []
---

# കാത്തിരിപ്പുകള്‍ക്ക് ഇനി രണ്ടുനാള്‍ കൂടി ;കാജലിന്റെ കല്യാണവിശേഷങ്ങള്‍ അറിയാം 

> **Lead Summary:** തെന്നിന്ത്യയില്‍ ഏറെ ആരാധകപ്രീതി നേടിയ താരമാണ് കാജല്‍ അഗര്‍വാൾ.2004ല്‍ ‘ക്യൂം ഹോ ഗയാ നാ ‘ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് കാജല്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ വന്നത് . ഇപ്പോള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താരം. ഒക്ടോബര്‍ 30നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത് .

## Article Content

തെന്നിന്ത്യയില്‍ ഏറെ ആരാധകപ്രീതി നേടിയ താരമാണ് കാജല്‍ അഗര്‍വാൾ.2004ല്‍ ‘ക്യൂം ഹോ ഗയാ നാ ‘ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് കാജല്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ വന്നത് . ഇപ്പോള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താരം. ഒക്ടോബര്‍ 30നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത് .

ഗൗതം കിച്‍ലുവുമായാണ്  കാജലിന്റെ വിവാഹം.  വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് .കാജലിന്റെ ബ്രൈടല്‍ ഫോട്ടോ ഷൂട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു .ഇപ്പോളിതാ കല്യാണത്തിന് രണ്ടു ദിവസം മുന്‍പുള്ള വിശേഷങ്ങള്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത് .

സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈസിലാണ് ഇരുവരും ചിത്രത്തില്‍ ഇതിനു മുന്‍പേ  കാജലിന്റെയും തന്റെയും ഫോട്ടോയായിരുന്നു ഗൗതം കിച്‍ലു ഷെയര്‍ ചെയ്‍തത് ആരാധകര്‍ ചര്‍ച്ച ആക്കിയിരുന്നു .ഇതിനടിയിലെ കാജലിന്റെ കമന്റ് ശ്രെദ്ധിക്കപെട്ടു .

ഇതില്‍ തന്നെ ഒരു ഡിസൈൻ എലമെന്റ് ഉണ്ടല്ലോ എന്നായിരുന്നു കാജലിന്റെ കമന്റ്. മുംബൈയിൽ വെച്ചാണ് കാജലിന്റെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുന്നത് . 

### Related Links & Sources
- [Original Story Source](https://moviemax.in/news/1458/kajal-agarwal-is-one-of-the-most-admired-actresses-in-south-india)