---
title: "#gift | മ്യൂസിക്കല്‍ ഫസ്റ്റ് ലുക്ക്; പ്രൊമോഷനില്‍ വ്യത്യസ്തയുമായി അല്‍ഫോന്‍സ് ചിത്രം"
english_title: "#gift #movie #alphonse #puthren #musical #firstlook #ilaiyaraaja"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145617/gift-movie-alphonse-puthren-musical-firstlook-ilaiyaraaja"
published_at: "2023-09-12T08:54:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffdb3c91999_gift.jpg"
keywords: []
---

# #gift | മ്യൂസിക്കല്‍ ഫസ്റ്റ് ലുക്ക്; പ്രൊമോഷനില്‍ വ്യത്യസ്തയുമായി അല്‍ഫോന്‍സ് ചിത്രം

> **Lead Summary:** ** ത**മിഴ് ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍ വരുന്നു. ഗോള്‍ഡിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് '​ഗിഫ്റ്റ്'. അല്‍ഫോന്‍സ് തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ പാട്ടുകള്‍ക്കാണ് പ്രാധാന്യമുള്ളത്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ഇളയരാജ ആണ്. ചിത്രത്തില്‍ ഏഴ് ​ഗാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അല്‍ഫോന്‍സ് പുത്രന്‍ നേരത്തെ അറിയിച്ചിരുന്നു.

## Article Content

** ത**മിഴ് ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍ വരുന്നു. ഗോള്‍ഡിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് '​ഗിഫ്റ്റ്'. അല്‍ഫോന്‍സ് തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ പാട്ടുകള്‍ക്കാണ് പ്രാധാന്യമുള്ളത്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ഇളയരാജ ആണ്. ചിത്രത്തില്‍ ഏഴ് ​ഗാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അല്‍ഫോന്‍സ് പുത്രന്‍ നേരത്തെ അറിയിച്ചിരുന്നു.

**

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സിനിമകളിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ഇത്തവണ പ്രൊമോഷണല്‍ മെറ്റീരിയലിൽ തന്നെ വ്യത്യസ്തത കൊണ്ടുവന്നിരിക്കുകയാണ്. ഫസ്റ്റ് ലുക്കില്‍ ദൃശ്യത്തിന് പകരം സംഗീതമാണ് ഉള്ളത്.

പ്രധാന കഥാപാത്രങ്ങളുടെ ലുക്ക് അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് ഫസ്റ്റ് ലുക്ക് എന്നതിൽ സാധാരണ പുറത്തിറങ്ങാറുള്ളത്. നിര്‍മ്മാതാക്കളായ റോമിയോ പിക്ചേഴ്സാണ് സോണി മ്യൂസിക് സൗത്ത് യുട്യൂബ് ചാനലിലൂടെ 'ഗിഫ്റ്റി'ന്‍റെ മ്യൂസിക്കല്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഫിഡ്ജറ്റ് സ്പിന്നർ തീംമാണ് ഇതിൽ കൊണ്ടുവന്നിട്ടുള്ളത്.

ചെറിയ കാന്‍വാസില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തില്‍ സാന്‍ഡി, കോവൈ സരള, സഹന സര്‍വേഷ്, മഹാലക്ഷ്മി സുദര്‍ശന്‍, സമ്പത്ത് രാജ്, രാഹുല്‍, ചാര്‍ലി, റേച്ചല്‍ റബേക്ക, ക്രോഫോര്‍ഡ്, ​ഗോപാലന്‍ പാലക്കാട്, സൈക്കിള്‍ മണി തുടങ്ങിയവർ അണിനിരക്കുന്നു.

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അല്‍ഫോന്‍സ് പുത്രന്‍ ചെയ്തിട്ടുള്ളത്. എന്നാൽ ചെയ്യുന്ന ചിത്രങ്ങളിൽ തന്റേതായ മുദ്ര പതിപ്പിക്കും. ഓരോ ചിത്രം കഴിഞ്ഞാലും ചെറിയ ഇടവേളയെടുക്കും. ഇളയരാജ ടച്ച് അനുഭവിപ്പിക്കുന്ന മ്യൂസിക്കല്‍ നോട്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. പതിവ് പോലെ ഈ അൽഫോൻസ് ചിത്രത്തെയും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/145617/gift-movie-alphonse-puthren-musical-firstlook-ilaiyaraaja)