---
title: "ഷഫ്ന നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം സ്വന്തന വിശേഷങ്ങളുമായി സജിന്‍ "
english_title: " Sajin is best known for his role in Asianet's Consolation series. Sajin plays the role of Shiva in Santhvanam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1456/sajin-is-best-known-for-his-role-in-asianets-consolation-series-sajin-plays-the-role-of-shiva-in-santhvanam"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f990bd71408c_shafna sajin.jpg"
keywords: []
---

# ഷഫ്ന നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം സ്വന്തന വിശേഷങ്ങളുമായി സജിന്‍ 

> **Lead Summary:** ഏഷ്യാനെറ്റിലെ സാന്ത്വനമെന്ന പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേഷകര്‍ക്ക് സുപരിചിതനായ താരമാണ് സജിന്‍. സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ്‌ സജിന്‍ അവതരിപ്പികുന്നത് .കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും അഭിനയജീവിതത്തിലേക്ക് എത്തിയ താരത്തിനു മികച്ച സ്വീകാര്യതയാണ് ലഭിച്ചത് .

## Article Content

ഏഷ്യാനെറ്റിലെ സാന്ത്വനമെന്ന പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേഷകര്‍ക്ക് സുപരിചിതനായ താരമാണ് സജിന്‍. സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ്‌ സജിന്‍ അവതരിപ്പികുന്നത് .കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും അഭിനയജീവിതത്തിലേക്ക് എത്തിയ താരത്തിനു മികച്ച സ്വീകാര്യതയാണ് ലഭിച്ചത് .

മികച്ച വേഷങ്ങള്‍ ലഭിക്കാന്‍  10 വര്‍ഷമാണ് താരം കാത്തിരുന്നത്. തനിക്കായി ഒരു ദിവസം എന്തായാലും  വരുമെന്ന പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്നുവെന്നും സജിന്‍ പറഞ്ഞിരുന്നു .

പ്ലസ് ടു എന്ന കോളേജ്  ചിത്രത്തിലൂടെയാണ്  സജിന്‍ അഭിനയത്തിലേക്ക് ചുവടുവച്ചത് . ഈ ചിത്രത്തിനിടയിലായിരുന്നു ഷഫ്‌നയെ പരിചയപ്പെട്ടതും പിന്നീട് ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്യ്തത്.

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന. ഷഫ്ന നല്‍കുന്ന പിന്തുണയെ കുറിച്ച് സജിന്‍ പറയുന്നു  അഭിനയത്തോടുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഭാര്യ കൃത്യമായി മനസ്സിലാക്കിയിരുന്നു.

എന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു അവള്‍. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പൊന്നും അവള്‍ക്കൊരു പ്രശ്‌നമേയായിരുന്നില്ല. വീട്ടിലുള്ളവരും മികച്ച പിന്തുണ നല്‍കി കൂടെയുണ്ട്.

വീട്ടിലുള്ളവരെല്ലാം എന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. എന്‍രെ കഷ്ടപ്പാടുകളെക്കുറിച്ചെല്ലാം അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. മറ്റൊരു ജോലിക്ക് ശ്രമിക്കാനായി പറഞ്ഞ് ആരും സമ്മര്‍ദ്ദം നല്‍കിയിരുന്നില്ല.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് കൂടിയാണ് ഇക്കാര്യം. ഇടയ്ക്ക് മനസ്സ് മടുത്ത് പോയിരുന്നുവെങ്കിലും എന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാവും എന്ന് തന്നെയായിരുന്നു കരുതിയതെന്നും സജിന്‍ പറയുന്നു.

ശിവനെന്ന കഥാപാത്രവുമായി എനിക്ക് ബന്ധമില്ല. സഹോദരങ്ങളായി അഭിനയിക്കുന്നവരും  മികച്ച പിന്തുണയാണ് നല്‍കുന്നത് . തയ്യാറെടുപ്പുകളൊന്നുമില്ലാതെയായിരുന്നു ശിവന്‍ എന്ന കഥാപാത്രമാകാന്‍ മുന്നിട്ടിറങ്ങിയത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/1456/sajin-is-best-known-for-his-role-in-asianets-consolation-series-sajin-plays-the-role-of-shiva-in-santhvanam)