#jeeva | 'ഇഷ്ടപ്പെടുന്ന വസ്ത്രം ഇടുന്നതിൽ എന്താണെന്നേ പ്രശ്നം'; ജീവ

#jeeva | 'ഇഷ്ടപ്പെടുന്ന വസ്ത്രം ഇടുന്നതിൽ എന്താണെന്നേ പ്രശ്നം'; ജീവ
2023-09-12T07:15:00 | By Nivya V G

( moviemax.in ) സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ദമ്പതികളാണ് ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതരായ അവതാരകരായ ജീവ ജോസഫും അപര്‍ണ തോമസും. കഴിഞ്ഞ എട്ട് വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. അവതാരകരായി ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.


ഇവരുടെ സംസാരം വളരെ രസകമാണ്. യൂട്യൂബിൽ ഇവരുടെ വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെ കുറച്ചുകാലം യൂട്യൂബിൽ നിന്നും വിട്ടുനിന്ന ഇരുവരും പുതിയ ചാനലുമായി തിരിച്ചുവരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ ഇവർ പങ്കുവയ്ക്കുന്ന പോസ്റ്റുകളും വൈറലായി മാറാറുണ്ട്. അതേപോലെ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങും വിമർശങ്ങളുമൊക്കെ ഇവർക്കു കേൾക്കേണ്ടി വരാറുണ്ട്.


ഇപ്പോൾ അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ജീവയും അപർണയും. 'അയ്യോ ചേച്ചി, എന്ത് തടിയാ, തടി കുറച്ചു കൂടെ, അയ്യോ മെലിഞ്ഞ പോലെ ഇരിക്കുന്നല്ലോ, എട്ട് വർഷമായി കുട്ടികളായില്ലേ, ഒരു കുഞ്ഞികാൽ, ഒന്ന് അന്നൗൻസ്മെന്റ് എന്ന് ഇട്ടാൽ പോലും കുഞ്ഞ് ആയി എന്നാവും കമന്റ്. പിന്നെ അച്ഛനെയും അമ്മയെയും വീഡിയോയിൽ കൊണ്ടുവരാതെ എന്താണ്. നിങ്ങളുടെ ഒപ്പം ഇവരെ കാണുന്നില്ലല്ലോ അവരെ കാണുന്നില്ലല്ലോ, അവരായിട്ട് വഴക്കായോ ഇങ്ങനെ ഒരാവശ്യമില്ലാത്ത ചോദ്യങ്ങളാണ് വരുന്നതെന്ന്' അപർണ പറഞ്ഞു.

'മറ്റൊരാളുടെ പേഴ്‌സണൽ കാര്യങ്ങളാണ് ഈ ചോദ്യം ചെയ്യുന്നത്. നമ്മൾ ഇതിനെ കുറിച്ച് എത്ര സംസാരിച്ചിട്ടും കാര്യമില്ല. ചോദിക്കുന്നവർ ഇത് നമ്മൾ ചോദിക്കേണ്ടത് ആണോയെന്ന് സ്വയം മനസ്സിൽ ചിന്തിക്കുകയാണ് വേണ്ടത്. ചിലർ ഇത് ഒഴിവാക്കി വിടും. ചിലർ മറുപടി കൊടുക്കും. എന്നാൽ രണ്ടും ചെയ്യാത്തവരെ ഇത് ബാധിക്കും. അതാണ് പ്രശ്‌നം', ജീവ പറഞ്ഞു.


'നിന്റെ ഭാര്യയുടെ വസ്ത്രധാരണം നിനക്കു ശ്രദ്ധിച്ചുകൂടെ എന്നാണ് എന്നോട് ചോദിക്കുന്നത്. തായ്‌ലൻഡിലെ ബീച്ചിൽ സാരി ഉടുത്ത് നടക്കാൻ പറ്റുമോ? ഇഷ്ടപ്പെടുന്ന വസ്ത്രം ഇടുന്നതിൽ എന്താണെന്നേ ഈ പ്രശ്നം? ഇതിലൊന്നും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചോദിക്കുന്നവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. ഭാര്യയെ അഴിച്ച് വിട്ടേക്കുകയാണോയെന്ന് സ്ത്രീകളടക്കം തനിക്ക് മെസേജ് അയക്കാറുണ്ടെന്നും എന്നും ജീവ കൂട്ടിച്ചേർത്തു.

Content Highlight: #anchors #jeeva #aparna #reacted #against #social #media #comments

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup