---
title: "#vineethsreenivasan | ‘വര്‍ഷങ്ങള്‍ക്കുശേഷം’ ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു"
english_title: "#vineethsreenivasan #hrudayam #team "
publisher: "moviemax.in"
canonical_url: "https://moviemax.in/news/145583/vineethsreenivasan-hrudayam-team"
published_at: "2023-09-11T23:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff6bf6de78c_kalyan.jpg"
keywords: []
---

# #vineethsreenivasan | ‘വര്‍ഷങ്ങള്‍ക്കുശേഷം’ ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു

> **Lead Summary:** ** വി**നീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടിയതാണ്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്നാണ് ചിത്രത്തിന്റെ പേര്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മെറിലാന്‍ഡ് സിനിമാസും വീണ്ടും ഒരുമിക്കുന്നു.

## Article Content

** വി**നീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടിയതാണ്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്നാണ് ചിത്രത്തിന്റെ പേര്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മെറിലാന്‍ഡ് സിനിമാസും വീണ്ടും ഒരുമിക്കുന്നു.

ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 27ന് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൊച്ചിയിലും ചെന്നൈയിലുമാണ് പ്രധാന ലൊക്കേഷനുകള്‍.കല്യാണി പ്രിയദര്‍ശൻ തന്നെയാണ് വീണ്ടും പ്രണവ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് വിനീത് തന്നെയാണ്. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിനീത് തന്റെ പുതിയ ചിത്രം പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് പ്രഖ്യാപിച്ചിരുന്നത്. എണ്‍പതുകളിലെ ചെന്നൈ ജീവിതമാണ് ചിത്രത്തിന്റെ കഥ. ഹൃദയത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.

‘ഹൃദയം’ ടീം വീണ്ടും വരുന്നതിനാൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/145583/vineethsreenivasan-hrudayam-team)