---
title: "#lukmansunnywayne |  സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള തല്ല്, വൈറലായ വീഡിയോ വെറുതെയല്ല; കാരണം പുറത്ത്..."
english_title: "#viral #video #SunnyWayne #Luqman's #fight #notfor #nothing #Becauseout."
publisher: "moviemax.in"
canonical_url: "https://moviemax.in/news/145569/viral-video-sunnywayne-luqmans-fight-notfor-nothing-becauseout"
published_at: "2023-09-11T22:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff45b67d5db_viral.jpg"
keywords: []
---

# #lukmansunnywayne |  സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള തല്ല്, വൈറലായ വീഡിയോ വെറുതെയല്ല; കാരണം പുറത്ത്...

> **Lead Summary:** നവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ടർക്കിഷ് തർക്കത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ഈ ചിത്രത്തില്‍ സണ്ണി വെയ്‌നും ലുക്മാൻ അവറാനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

## Article Content

നവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ടർക്കിഷ് തർക്കത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ഈ ചിത്രത്തില്‍ സണ്ണി വെയ്‌നും ലുക്മാൻ അവറാനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

മറ്റ് 63 പ്രതിഭാധനരായ കലാകാരന്മാർക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാദിർ ഖാലിദും അഡ്വ.പ്രദീപ് കുമാറും ചേര്‍ന്ന് ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ടർക്കിഷ് തർക്കം നിര്‍മ്മിക്കുന്നത്.

അതേ സമയം ഈ പോസ്റ്റര്‍ ഇറങ്ങിയതോടെ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്ക്കും ഉത്തരമായി.

വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് സണ്ണി വെയ്ന്‍ ലുക്മാന്‍ ഇഷ്യൂ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 36 സെക്കന്‍റോളമാണ് വീഡിയോ നീണ്ടു നില്‍ക്കുന്നത്.

അവ്യക്തമായി വീഡിയോയിൽ സണ്ണി വെയ്‌നും ലുക്മാൻ അവറാനും തമ്മില്‍ ബഹളം വയ്ക്കുന്നതും തമ്മില്‍ തര്‍ക്കിക്കുന്നതും കാണിക്കുന്നുണ്ട്.

[**https://www.facebook.com/SunnyWayn/posts/868562914626975?ref=embed_post**](https://www.facebook.com/SunnyWayn/posts/868562914626975?ref=embed_post)

റൂമില്‍ ഒപ്പമുള്ളവരെ ഇവരെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. ലുക്കു വേണ്ട, വേണ്ട എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വാടാ എന്ന് സണ്ണി വെയ്നും പറയുന്നുണ്ട്. പ്രശ്നം ഉണ്ടാക്കരുത് എന്ന് പറഞ്ഞാണ് ആളുകള്‍ ഇരുവരെയും പിടിച്ചു മാറ്റുന്നത്.

എന്നാല്‍ ഈ വീഡിയോ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് പുറത്തിറക്കിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നവംബറില്‍ ചിത്രം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/145569/viral-video-sunnywayne-luqmans-fight-notfor-nothing-becauseout)