'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ്  പിടിയില്‍
Dec 5, 2021 02:52 PM | By Kavya N

മോഹന്‍ലാല്‍ (Mohanlal) നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ (Marakkar) വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ 'സിനിമാ കമ്പനി' എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്.

നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്‍റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് കേള്‍ക്കണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്‍റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബര്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. മൊബൈല്‍ കടയുടെ ഉടമയാണ് ഇയാള്‍.

അതേസമയം മരക്കാറിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പലരും നിരീക്ഷണത്തിലാണെന്നും അവര്‍ അറിയിക്കുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മരക്കാര്‍ ലോകമാകെ 4100 സ്ക്രീനുകളില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടത്.

പുലര്‍ച്ചെ നടന്ന ഫാന്‍സ് ഷോകള്‍ക്കു പിന്നാലെതന്നെ ചിത്രത്തിന്‍റെ മൊബൈലില്‍ പകര്‍ത്തിയ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് മുഴുവന്‍ ചിത്രവും അടങ്ങുന്ന ലിങ്കുകള്‍ ടെലിഗ്രാമിലൂടെ പ്രചരിച്ചത്. ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.

Man arrested for spreading fake version of 'Marakkar: Lion of the Arabian Sea' through telegram

Next TV

Related Stories
#navyanair |'ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അവൻ പോയിട്ടില്ല, അവൻ ഇതൊക്കെ കണ്ട് മനസിലാക്കണമെന്ന് എനിക്ക് തോന്നി'; നവ്യ നായർ

Mar 29, 2024 07:12 AM

#navyanair |'ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അവൻ പോയിട്ടില്ല, അവൻ ഇതൊക്കെ കണ്ട് മനസിലാക്കണമെന്ന് എനിക്ക് തോന്നി'; നവ്യ നായർ

ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വിൽക്കാനായി വെച്ചത്....

Read More >>
#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

Mar 28, 2024 07:41 PM

#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

ആദ്യ ഷോകൾ പിന്നിടുമ്പോൾ ആടുജീവിതത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ്...

Read More >>
#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി

Mar 28, 2024 07:30 PM

#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി

സിനിമ ചര്‍ച്ചയാകുമ്പോള്‍ സിനിമയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്....

Read More >>
#najeeb | ‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

Mar 28, 2024 06:57 PM

#najeeb | ‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്....

Read More >>
#LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍

Mar 28, 2024 05:01 PM

#LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍

ആളുകള്‍ക്ക് പരാതി ഉണ്ടാകുന്നത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് പരാതി...

Read More >>
#mallikasukumaran | എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക

Mar 28, 2024 04:28 PM

#mallikasukumaran | എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക

രാജുവും അങ്ങനെ പറയുന്ന സമയത്ത് സുപ്രിയ എന്‍ഡിടിവിയിലോ മറ്റോ ആണ് വര്‍ക്ക്...

Read More >>
Top Stories