---
title: "#neelima | മാറിടത്തെ കുറിച്ച് മോശം കമന്റ് ; തുറന്ന് പറഞ്ഞ് നടി നീലിമ"
english_title: "#Bad #comment #breasts #Actress #Neelima #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/145514/bad-comment-breasts-actress-neelima-openup"
published_at: "2023-09-11T17:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff067f1f576_neelima_5.jpg"
keywords: []
---

# #neelima | മാറിടത്തെ കുറിച്ച് മോശം കമന്റ് ; തുറന്ന് പറഞ്ഞ് നടി നീലിമ

> **Lead Summary:** തമിഴ് സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് നീലിമ റാണി. നാൻ മഹാൻ അല്ലെ, മുരൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ നീലിമയ്ക്ക് ലഭിച്ചിട്ടുണ്ട് . 2008 ലാണ് നീലിമ റാണി വിവാഹിതയായത്. ഇസൈവനൻ എന്നാണ് ഭർത്താവിന്റെ പേര്.

## Article Content

തമിഴ് സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് നീലിമ റാണി. നാൻ മഹാൻ അല്ലെ, മുരൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ നീലിമയ്ക്ക് ലഭിച്ചിട്ടുണ്ട് . 2008 ലാണ് നീലിമ റാണി വിവാഹിതയായത്. ഇസൈവനൻ എന്നാണ് ഭർത്താവിന്റെ പേര്.

ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ദമ്പതികൾക്കെതിരെ ട്രോളുകളും വന്നിട്ടുണ്ട് . ഒരു നൽകിയ അഭിമുഖത്തിൽ പ്രസവശേഷം ശരീര ഭാരം കൂടിയതിനെക്കുറിച്ച് നീലിമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് വണ്ണം കൂടിയത്. എന്നാൽ രണ്ടാമത്തെ പ്രസവത്തിന് ശേഷം ചുറ്റുമുള്ള പല നെ​ഗറ്റീവ് സംഭവങ്ങളും ഭക്ഷണം കൂടിയതും എല്ലാം കൂടിയായപ്പോൾ വണ്ണം വളരെ കൂടി. പലരും നീലിമ വണ്ണം വെച്ചോ എന്ന് ചോദിക്കും. അതെ, എനിക്കറിയാം, കുറയ്ക്കാൻ ശ്രമിക്കുകയാണ്,

ഒരു വശത്ത് ഞാൻ പാല് കാെടുക്കുന്നു, മറുവശത്ത് ജിമ്മിൽ പോകുന്നുണ്ട്. മാറിടത്തെക്കുറിച്ചെല്ലാം കമന്റ് ചെയ്യുമ്പോൾ ഞാനിപ്പോഴും കുഞ്ഞിന് പാൽ കൊടുക്കുകയാണെന്ന് ഉടനെ മറുപടി പറയാൻ തോന്നും.

പക്ഷെ അവർക്കൊന്നും മറുപടി പറയേണ്ടതില്ല. ബ്ലോക്ക് ചെയ്ത് മൂവ് ഓൺ ചെയ്യും. വിവാഹത്തിന് ശേഷമാണ് നാൻ മഹാൻ അല്ലെ എന്ന സിനിമയിൽ അഭിനയിച്ചത്. വിവാഹം കഴിഞ്ഞ 2008 മുതൽ 2023 വരെയും താൻ ചെയ്ത എല്ലാ വർക്കുകൾക്കും ഭർത്താവിന്റെ പിന്തുണയുണ്ട്.

അടുത്തിടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളിൽ നീലിമ വ്യക്തത വരുത്തുകയുണ്ടായി. ഇസെെവനൻ നീലമയുടെ രണ്ടാം ഭർത്താവാണെന്നും നടിയുടെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണെന്നുമാണ് പലരും കരുതിയത്. ​എന്നാൽ തനിക്ക് ഒരു വിവാഹമേ നടന്നിട്ടുള്ളൂയെന്ന് നീലിമ റാണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/145514/bad-comment-breasts-actress-neelima-openup)