---
title: "#ritesh | ജെനീലിയ വീണ്ടും ​ഗർഭിണിയോ ; പ്രതികരണവുമായി ഭർത്താവ് റിതേഷ് രംഗത്ത്"
english_title: "#Genelia #pregnant #again #Husband #Ritesh #response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145471/genelia-pregnant-again-husband-ritesh-response"
published_at: "2023-09-11T14:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feedff0dc3f_ritesh_3.jpg"
keywords: []
---

# #ritesh | ജെനീലിയ വീണ്ടും ​ഗർഭിണിയോ ; പ്രതികരണവുമായി ഭർത്താവ് റിതേഷ് രംഗത്ത്

> **Lead Summary:** പ്രേക്ഷകരുടെ മനസിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇടം പിടിച്ച നടിയാണ് ജെനീലിയ ദേശ്മുഖ്. സന്തോഷ് സുബ്രമണ്യം, ഹാപ്പി തുടങ്ങിയ സിനിമകളിൽ തിളങ്ങിയ നടിയാണ് ജെനീലിയ . വിവാഹശേഷമാണ് ജെനീലിയ അഭിനയ രം​ഗം വിട്ടത്. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിനെയാണ് നടി വിവാഹം ചെയ്തത്.

## Article Content

പ്രേക്ഷകരുടെ മനസിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇടം പിടിച്ച നടിയാണ് ജെനീലിയ ദേശ്മുഖ്. സന്തോഷ് സുബ്രമണ്യം, ഹാപ്പി തുടങ്ങിയ സിനിമകളിൽ തിളങ്ങിയ നടിയാണ് ജെനീലിയ . വിവാഹശേഷമാണ് ജെനീലിയ അഭിനയ രം​ഗം വിട്ടത്. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിനെയാണ് നടി വിവാഹം ചെയ്തത്.

രണ്ട് പേരും തുജെ മേരി കസം എന്ന സിനിമയിലൂടെയാണ് (2003) സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. അന്ന് മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ ജെനീലിയ ഏറെക്കാലം അഭിനയ രം​ഗത്ത് നിന്നും മാറി നിന്നു. അടുത്തിടെയാണ് നടി സിനിമകളിലേക്ക് തിരിച്ച് വന്നത്.

കഴിഞ്ഞ ദിവസമാണ് ജെനീലിയ ​മൂന്നാമതും ​ഗർഭിണിയാണെന്ന അഭ്യൂഹം വന്നത്. മുംബൈയിൽ ഒരു ഫാഷൻ സ്റ്റോറിന്റെ ലോഞ്ചിനെത്തിയതായിരുന്നു ജെനീലിയയും റിതേഷും. ജെനീലിയുടെ വയർ കണ്ടിട്ട് ​ഗർഭിണിയെ പോലെ തോന്നുന്നെന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തു.

ബി ടൗൺ മാധ്യമങ്ങളിൽ ഇതേക്കുറിച്ച് വാർത്തകൾ വന്നതോടെ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് റിതേഷ് ദേശ്മുഖ്. രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ തെറ്റാണെന്നും റിതേഷ് ദേശ്മുഖ് വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഞാൻ സിനിമാ രം​ഗത്ത് നിന്നും ഇടവേളയെടുത്തപ്പോൾ റിതേഷ് ആവശ്യപ്പെട്ടിട്ടായിരിക്കും അഭിനയം നിർത്തിയതെന്ന് പലരും പറഞ്ഞു. 

പക്ഷെ തന്നെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരാൻ പ്രോത്സാഹിപ്പിച്ചത് ഭർത്താവാണെന്ന് ജെനീലിയ വ്യക്തമാക്കി. ആൾക്കാർക്ക് ഇനിയും തന്നെ കാണാൻ ആ​ഗ്രഹമുണ്ടോ എന്ന സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തന്റെ ചിന്താ​ഗതികൾ മാറി ജെനീലിയ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/145471/genelia-pregnant-again-husband-ritesh-response)