---
title: "#Rajinikanth  |  പണം ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവയ്‍ക്കുന്ന രജനികാന്ത്, കാരണം ഇതാണ്,  വീഡിയോ"
english_title: "#This #why #Rajinikanth #rollsup #his #money #his #shirt #video #taken #fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145383/this-why-rajinikanth-rollsup-his-money-his-shirt-video-taken-fans"
published_at: "2023-09-11T11:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fea6dccc6d8_rajanikanth.jpg"
keywords: []
---

# #Rajinikanth  |  പണം ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവയ്‍ക്കുന്ന രജനികാന്ത്, കാരണം ഇതാണ്,  വീഡിയോ

> **Lead Summary:** സ്റ്റൈല്‍ മന്നനാണ് തമിഴകത്തിന്റെ രജനികാന്ത്. നടപ്പിലും എടുപ്പിലുമെല്ലാം സ്റ്റൈലിഷാണ് രജനികാന്ത്. ആ സ്റ്റൈലുകളാണ് രജനികാന്തിനെ തമിഴകത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും. ഇപ്പോഴിതാ രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണം എടുക്കുന്നതിന്റെ ഒരു വേറിട്ട വീഡിയോ കണ്ട കൗതുകത്തിലാണ് ആരാധകര്‍.

## Article Content

സ്റ്റൈല്‍ മന്നനാണ് തമിഴകത്തിന്റെ രജനികാന്ത്. നടപ്പിലും എടുപ്പിലുമെല്ലാം സ്റ്റൈലിഷാണ് രജനികാന്ത്. ആ സ്റ്റൈലുകളാണ് രജനികാന്തിനെ തമിഴകത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും. ഇപ്പോഴിതാ രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണം എടുക്കുന്നതിന്റെ ഒരു വേറിട്ട വീഡിയോ കണ്ട കൗതുകത്തിലാണ് ആരാധകര്‍.

***ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ സൂക്ഷിച്ച പണം***

പേഴ്‍സിലോ അല്ലെങ്കില്‍ പോക്കറ്റിലോയാണ് സാധാരണയായി പണം എല്ലാവരും വയ്‍ക്കാറുള്ളത്. അതില്‍ വ്യത്യസ്‍തമായ പല രീതികളും ഉണ്ടാകും.

രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണമെടുക്കുന്നത് തന്റെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്നാണ് എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. രജനികാന്ത് രാഘവേന്ദ്ര അമ്പലത്തില്‍ പോയപ്പോഴുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

തലൈവര്‍ ഇങ്ങനെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ പണം സൂക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നതിന് ആരാധകര്‍ ഒരു ഉത്തരവും കണ്ടെത്തിയിട്ടുണ്ട്.**

[https://twitter.com/i/status/1700329322429698453**](https://twitter.com/i/status/1700329322429698453)**

സൂപ്പര്‍താരമാകും മുന്നേ കണ്ടക്ടറായിരുന്നല്ലോ രജനികാന്ത്. ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. രജനികാന്ത് അന്നത്തെ ശീലം പിന്തുടര്‍ന്നാകും ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.

*
***

### Related Links & Sources
- [Original Story Source](https://moviemax.in/news/145383/this-why-rajinikanth-rollsup-his-money-his-shirt-video-taken-fans)