---
title: "#kamalhassan | ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളത്തിലിറങ്ങാൻ കമൽഹാസൻ;വിജയം ഉറപ്പിക്കാൻ അണികളും"
english_title: "#KamalHaasan #enter #field #LokSabhaelections #ensure #victory"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145355/kamalhaasan-enter-field-loksabhaelections-ensure-victory"
published_at: "2023-09-11T09:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe905de563d_kamal_1.jpg"
keywords: []
---

# #kamalhassan | ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളത്തിലിറങ്ങാൻ കമൽഹാസൻ;വിജയം ഉറപ്പിക്കാൻ അണികളും

> **Lead Summary:** **ചെന്നൈ : **ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ. സംഭവത്തിൽ സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മക്കൾ നീതി മയ്യം അണികൾ പ്രവർത്തനം ശക്തമാക്കിയിരിക്കുയാണ്.

## Article Content

**ചെന്നൈ : **ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ. സംഭവത്തിൽ സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മക്കൾ നീതി മയ്യം അണികൾ പ്രവർത്തനം ശക്തമാക്കിയിരിക്കുയാണ്.

കമൽ​ഹാസൻ ഇതിൽ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ ഉള്ളത് . 2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു.

തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചെങ്കിലും ജയിക്കാനായില്ല. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേരാനാണ് മക്കൾ നീതി മയ്യത്തിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://moviemax.in/news/145355/kamalhaasan-enter-field-loksabhaelections-ensure-victory)