---
title: "സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ"
english_title: "Mohanlal thanks Suresh Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14534/mohanlal-thanks-suresh-gopi"
published_at: "2021-12-05T12:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac64e5b7bff_.jpg"
keywords: []
---

# സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ

> **Lead Summary:** ഇക്കഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായ മരയ്ക്കാർ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രിയദർശനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇറങ്ങിയതിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടിയത്. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്.

## Article Content

ഇക്കഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായ മരയ്ക്കാർ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രിയദർശനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇറങ്ങിയതിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടിയത്. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്.

ഇപ്പോഴിതാ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മോഹൻലാൽ. നേരത്തെ മരയ്ക്കാർ ടീമിനും മോഹൻലാലിനും സുരേഷ് ഗോപി ആശംസകൾ അറിയിച്ചിരുന്നു. മരയ്ക്കാർ ടീമിന് എല്ലാവിധ ആശംസകളും. പ്രത്യേകിച്ച് മോഹൻലാലിനും, പ്രിയദർശനും, ആൻറണി പെരുമ്പാവൂരിനും.താരം നേരത്തെ കുറിച്ചിരുന്നു. ഇതിനു മറുപടി ഒന്നും ഓണമാണ് മോഹൻലാൽ നന്ദിയുമായി എത്തിയിരിക്കുന്നത്.

ഹൃദയം നിറഞ്ഞ ആശംസകൾക്ക് ഒരുപാട് നന്ദി പ്രിയ സുരേഷ്. ദൈവാനുഗ്രഹത്താൽ നമ്മുടെ ഇൻഡസ്ട്രിയും, തിയേറ്ററുകളും പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്. ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി മരയ്ക്കാർ ടീമിനുവേണ്ടി വലിയൊരു നന്ദി. മോഹൻലാൽ കുറിച്ചു. ആഴ്ചകൾക്കു മുൻപാണ് കാവൽ എന്ന് സുരേഷ് ഗോപി ചിത്രം പ്രദർശനത്തിനെത്തിയത്.

നിതിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്നുണ്ട്. സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച നിരൂപകപ്രശംസ ആണ് ലഭിച്ചത്. സുരേഷ് ഗോപി യിലെ ആ പഴയ നടൻ ഇപ്പോഴും അതു പോലെ തന്നെയുണ്ട് എന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14534/mohanlal-thanks-suresh-gopi)