---
title: "#albi | വർഷങ്ങളുടെ യാത്ര അവസാനിക്കാൻ പോകുന്നു, തുറന്ന് പറഞ്ഞ് ആൽബി ;കാരണം ഇത്"
english_title: "#journey #years #coming #end #says #Albi #open #reason "
publisher: "moviemax.in"
canonical_url: "https://moviemax.in/news/145234/journey-years-coming-end-says-albi-open-reason"
published_at: "2023-09-10T15:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd977609706_albi_1.jpg"
keywords: []
---

# #albi | വർഷങ്ങളുടെ യാത്ര അവസാനിക്കാൻ പോകുന്നു, തുറന്ന് പറഞ്ഞ് ആൽബി ;കാരണം ഇത്

> **Lead Summary:** സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അപ്സര രത്നാകരൻ. രണ്ട് വർഷം മുമ്പാണ് താരം സംവിധായകനും നടനുമായ ആൽബി ഫ്രാൻസിസിനെയാണ് വിവാഹം ചെയ്തത്. വർ‌ഷങ്ങളായി ടെലിവിഷൻ രം​ഗത്ത് സജീവമായിട്ടുള്ള ആൽബി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

## Article Content

സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അപ്സര രത്നാകരൻ. രണ്ട് വർഷം മുമ്പാണ് താരം സംവിധായകനും നടനുമായ ആൽബി ഫ്രാൻസിസിനെയാണ് വിവാഹം ചെയ്തത്. വർ‌ഷങ്ങളായി ടെലിവിഷൻ രം​ഗത്ത് സജീവമായിട്ടുള്ള ആൽബി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

തിരുവനന്തപുരം നഗരത്തോട് വിടപറയുകയാണെന്നാണ് താരം പറയുന്നത്. പഠിക്കുന്ന സമയത്ത് ദൂരദർശനിൽ പകിട പകിട പമ്പരം സീരിയലിൽ എഴുത്തുകാരനായപ്പോഴാണ് തിരുവനന്തപുരത്തേക്ക് താൻ എത്തിയതെന്നും പിന്നീട് നീണ്ട ഇരുപത് വർഷങ്ങളുടെ യാത്ര അവസാനിക്കാൻ പോവുകയാണെന്നും ആൽബി കുറിപ്പിൽ പറഞ്ഞു .

അപ്സരയുടെ വീട് തിരുവനന്തപുരത്താണ്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു അപ്സരയും ആൽബിയും ഒന്നിച്ചത്. യുട്യൂബ് ചാനൽ വഴിയും അപ്സരയും ആൽബിയും അവരുടെ വിശേഷങ്ങൾ പങ്കിടാറുണ്ട്. അടുത്തിടെ കുടുംബസമേതം മൂന്നാർ കാഴ്ചകൾ കാണാൻ പോയതിന്റെയും പ്രണയാർദ്രമായ ചിത്രങ്ങൾ പകർത്തിയതിന്റെയും വിശേഷങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.

സംവിധായകനായ ആൽബി ഫ്രാൻസിസിനെ മുമ്പെ പരിചയമുണ്ട്. ലൈവ് റെക്കോർഡിങ്ങിന് വേണ്ടി സീനുകൾ പല ടേക്കെടുത്ത് ആകെ മടുപ്പ് തോന്നിയപ്പോൾ ഉണ്ണി സാറിനെ തന്നെ വിളിച്ചു. ഡയറക്ടർ സ്ക്രിപ്റ്റ് വായിക്കാൻ സമയം തരുന്നില്ലെന്ന് പരാതി പറയാൻ. അതോടെ ആൽബി ചേട്ടന് ദേഷ്യമായി. . ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ചേട്ടൻ പറഞ്ഞു സ്ക്രിപ്റ്റ് അതുപോലെ പറയണമെന്നില്ല.

അപ്സരയ്ക്ക് മനസിലായതുപോലെ ചെയ്താൽ മതിയെന്ന്. അതോടെ ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം ആൽബി ചേട്ടൻ വിളിച്ച് ടിവി നോക്കാൻ പറഞ്ഞു. സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കുന്നു. എനിക്ക് മികച്ച നടിക്കും ചേട്ടന് മികച്ച സംവിധായകനുമടക്കം നാല് അവാർഡ്സ് ആ സീരിയലിന് ലഭിച്ചു.  അങ്ങനെ ഒരു ദിവസമാണ് എങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ആൽബി ചേട്ടൻ ചോദിച്ചത് എന്നാണ് ആൽബിയുമായുള്ള പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ അപ്സര പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/145234/journey-years-coming-end-says-albi-open-reason)