---
title: "#alia | 'ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം' - വീഡിയോ പങ്കുവെച്ച് ആലിയ ഭട്ട് "
english_title: "#aliabhatt #brahmastra #film #anniversary #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145181/aliabhatt-brahmastra-film-anniversary-video"
published_at: "2023-09-10T11:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd5ebd99d32_alia.jpg"
keywords: []
---

# #alia | 'ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം' - വീഡിയോ പങ്കുവെച്ച് ആലിയ ഭട്ട് 

> **Lead Summary:** ** ആ**ലിയ ഭട്ട് - രണ്‍ബിര്‍ കപൂര്‍ സോഷ്യൽ മീഡിയയിൽ ഇടം നേടാറുള്ള താരദമ്പതികളാണ്. ഇവരുടെ വിവാഹവും, കുട്ടി ജനിച്ചതും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ തന്നെയായിരുന്നു. ആലിയ ഭട്ട് - രണ്‍ബിര്‍ കപൂര്‍ എന്നിവർ ഒരുമിച്ചഭിനയിച്ച ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ'. കഴിഞ്ഞ വർഷം സെപ്‍തംബര്‍ ഒമ്പതിനാണ് ചിത്രം തീയ്യറ്ററുകളിൽ ഇറങ്ങിയത്.

## Article Content

** ആ**ലിയ ഭട്ട് - രണ്‍ബിര്‍ കപൂര്‍ സോഷ്യൽ മീഡിയയിൽ ഇടം നേടാറുള്ള താരദമ്പതികളാണ്. ഇവരുടെ വിവാഹവും, കുട്ടി ജനിച്ചതും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ തന്നെയായിരുന്നു. ആലിയ ഭട്ട് - രണ്‍ബിര്‍ കപൂര്‍ എന്നിവർ ഒരുമിച്ചഭിനയിച്ച ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ'. കഴിഞ്ഞ വർഷം സെപ്‍തംബര്‍ ഒമ്പതിനാണ് ചിത്രം തീയ്യറ്ററുകളിൽ ഇറങ്ങിയത്.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആലിയ ഭട്ട് ഒരു വീഡിയോ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 'ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം' എന്ന ക്യാപ്ഷനോടെ കൂടെയാണ് ആലിയ ഭട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവയുടെ രസകരമായ ചിത്രീകരണ വിശേഷങ്ങളും രംഗങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയില്‍ രണ്‍ബീര്‍ കപൂര്‍ അടക്കമുള്ളവരെയും കാണാം.

വലിയ ഹൈപ്പോടെയാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിയത്. ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ 431 കോടി രൂപ നേടിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

'ബ്രഹ്‍മാസ്‍ത്ര' സംവിധാനം ചെയ്തിരിക്കുന്നത് അയൻ മുഖര്‍ജിയാണ്. ആലിയ ഭട്ട് 'ഇഷ' എന്ന നായിക കഥാപാത്രത്തെയും രണ്‍ബിര്‍ കപൂര്‍ 'ശിവ' എന്ന നായക കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/145181/aliabhatt-brahmastra-film-anniversary-video)