'മെലിഞ്ഞുപോയല്ലോ, വല്ല അസുഖവുമാണോ എന്ന് ചോദിക്കുന്നവരോട്'; ഖുഷ്‍ബുവിന്‍റെ മറുപടി

'മെലിഞ്ഞുപോയല്ലോ, വല്ല അസുഖവുമാണോ എന്ന് ചോദിക്കുന്നവരോട്'; ഖുഷ്‍ബുവിന്‍റെ മറുപടി
Dec 5, 2021 11:16 AM | By Kavya N

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത താരമാണ് ഖുഷ്‍ബു (Khushbu Sundar). തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അവര്‍. സമീപകാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യിലൂടെ ഒരു തിരിച്ചുവരവും നടത്തി അവര്‍. ഈയിടെയായി ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഖുഷ്‍ബു പങ്കുവച്ച തന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.

20 കിലോയാണ് അവര്‍ കുറച്ചത്. എന്നാല്‍ ശാരീരികമായ തന്‍റെ മാറ്റം കണ്ട് വല്ല അസുഖവുമുണ്ടോ എന്ന് ചോദിക്കുന്നവര്‍ നിരവധിയാണെന്ന് അവര്‍ പറയുന്നു. "20 കിലോ ഭാരം കുറഞ്ഞ്, ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘട്ടത്തിലാണ് ഞാനിപ്പോള്‍. നിങ്ങളും സ്വന്തം ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ് ശരിയായ സമ്പത്തെന്ന് മറക്കരുത്. ഇനി എനിക്ക് എന്തെങ്കിലും അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഇത്രയും ആരോഗ്യത്തോടെ ഞാന്‍ ഇതുവരെ ഇരുന്നിട്ടില്ല. ശരീരഭാരം കുറച്ച് ഫിറ്റ് ആവാന്‍ നിങ്ങളില്‍ പത്തു പേരെയെങ്കിലും പ്രചോദിപ്പിച്ചാല്‍, സ്വയം വിജയിച്ചതായി ഞാന്‍ കണക്കാക്കും", ഖുഷ്ബു ട്വീറ്റ് ചെയ്‍തു.

തന്‍റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ഖുഷ്ബുവിന്‍റെ ട്വീറ്റ്. 2011ല്‍ പുറത്തിറങ്ങിയ 'ഇളൈജ്ഞനു' ശേഷം പല ചിത്രങ്ങളിലും അതിഥിതാരമായി എത്തിയിരുന്നെങ്കിലും ഒരു മുഴുനീള കഥാപാത്രത്തെ ഖുഷ്ബു അവതരിപ്പിച്ചത് ഈയിടെ എത്തിയ അണ്ണാത്തെയിലാണ്. ചിത്രത്തിലെ അംഗയാര്‍കണ്ണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ ഖുഷ്ബു അവിടെ സ്ഥാനാര്‍ഥിയുമായി. തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍ മത്സരിച്ച അവര്‍ പക്ഷേ ഡിഎംകെ സ്ഥാനാര്‍ഥിയോട് തോല്‍ക്കുകയായിരുന്നു.

'To those who ask if you are thin or have any ailments'; Khushboo's reply

Next TV

Related Stories
#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

Mar 29, 2024 12:03 PM

#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

മറ്റൊരു നിര്‍മ്മാതാവായ ജയകുമാണ് ' കാ - ദി ഫോറസ്റ്റ് ' നിര്‍മ്മാതാവിനെതിതെ കോടതിയിൽ ഹര്‍ജി നല്‍കി ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ...

Read More >>
#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

Mar 28, 2024 07:46 PM

#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം...

Read More >>
#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

Mar 27, 2024 09:43 AM

#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ...

Read More >>
#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

Mar 26, 2024 12:57 PM

#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

എന്നാൽ നയൻതാര സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രം​ഗത്ത് വന്ന നടിയാണ്...

Read More >>
#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

Mar 25, 2024 10:28 AM

#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍...

Read More >>
Top Stories










News Roundup