---
title: "#jomol | നീണ്ട 25 വർഷത്തിന് ശേഷം ആ കോളേജ് വിദ്യാർത്ഥികൾ എബിയും വർഷയും കണ്ടുമുട്ടി"
english_title: "#jomol #met #kunchakoboban #25years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145117/jomol-met-kunchakoboban-25years"
published_at: "2023-09-09T23:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fcb53974e09_abi1.jpg"
keywords: []
---

# #jomol | നീണ്ട 25 വർഷത്തിന് ശേഷം ആ കോളേജ് വിദ്യാർത്ഥികൾ എബിയും വർഷയും കണ്ടുമുട്ടി

> **Lead Summary:** **[ കു**ഞ്ചാക്കോ ബോബൻ ചിത്രങ്ങളിൽ എന്നും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ചിത്രമാണ് നിറം. നിറത്തിൽ ശാലിനി, കുഞ്ചാക്കോ എന്ന ജോഡിയെ പോലെ തന്നെ ചിത്രത്തിൽ ജോമോളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

## Article Content

**[ കു**ഞ്ചാക്കോ ബോബൻ ചിത്രങ്ങളിൽ എന്നും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ചിത്രമാണ് നിറം. നിറത്തിൽ ശാലിനി, കുഞ്ചാക്കോ എന്ന ജോഡിയെ പോലെ തന്നെ ചിത്രത്തിൽ ജോമോളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കുഞ്ചാക്കോ ബോബനും, ജോമോളും ഒന്നിച്ച അഭിനയിച്ച നിറം, മയിൽ‌പീലികാവ് തുടങ്ങിയ ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. 25 വർഷങ്ങൾക്ക് ശേഷം ചാക്കോച്ചനും ജോമോളും കണ്ടുമുട്ടിയിരിക്കുകയാണ്.

സോഷ്യൽ മീഡിയിൽ ഇരുവരുടയും ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ജോമോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും ചിത്രം പങ്കുവെച്ചത്. ചാക്കോച്ചനെയും ജോമോളെയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിൽ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്.

ഇരുവരെയും ഈ ചിത്രം കണ്ടപ്പോൾ രണ്ടുപേരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ് ഓർമ്മ വന്നത്. 90സ് കിഡ്സിന് എബിയെയും വർഷയെയും ഒരിക്കലും മറക്കാൻ സാധിക്കില്ല.

'25 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍' എന്നാണ് ജോമോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. ജോമോൾ അഭിനയം നിർത്തിയെങ്കിലും കുഞ്ചാക്കോ ബോബൻ ഇന്ന് മലയാളത്തിലെ മുൻനിര താരം തന്നെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/145117/jomol-met-kunchakoboban-25years)