#janvikapoor | ധനുഷിന്റെ നായികയാവാനുള്ള അവസരം നിരസിച്ച് ജാൻവി; കാരണം ഇത്

#janvikapoor | ധനുഷിന്റെ നായികയാവാനുള്ള അവസരം നിരസിച്ച് ജാൻവി; കാരണം ഇത്
2023-09-09T21:53:00 | By Kavya N

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള യുവനായികമാരിൽ ഒരാളാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി, ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ ജാൻവിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ ധനുഷ് നായകനാകുന്ന തമിഴ് സിനിമയിൽ ജാൻവി നായികയാകുന്നു എന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.

എന്നാൽ പിന്നീട് ജാൻവി ആ സിനിമയിൽ അഭിനയിക്കില്ല എന്ന വാർത്തകളാണ് പുറത്തുവന്നത്. മകളെ ധനുഷിന് ഒപ്പം അഭിനയിപ്പിക്കാൻ അച്ഛൻ ബോണി കപൂർ ഒരുക്കമല്ല എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാറു ബാലു.

തമിഴ് ആരാധകരോടും തമിഴ് സിനിമാ വ്യവസായത്തോടും ജാൻവിക്ക് വലിയ സ്നേഹമുണ്ട്. അമ്മയെ താരമാക്കിയ ഇൻഡസ്ട്രി ആയത് കൊണ്ട് തന്നെ അതുമായി അടുത്ത് നിൽക്കാൻ ജാൻവി ആഗ്രഹിക്കുന്നു. ഇതിനായി ഒരുപാട് തമിഴ് സിനിമകൾ നടി കാണാറുണ്ടെന്നാണ് ചെയ്യാറു ബാലു പറയുന്നത്. ധനുഷ് തമിഴകത്ത് നിന്ന് ബോളിവുഡിലേക്കും പിന്നീട് ഹോളിവുഡിലേക്കുമെല്ലാം എത്തിയ നടനാണ്.

എന്നാൽ അങ്ങനെയൊരു നടനൊപ്പം അഭിനയിക്കരുതെന്ന് ബോണി കപൂർ മകളോട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ചെയ്യാറു ബാലു പറഞ്ഞു. മുൻപും ഇത് സംബന്ധിച്ച ചർച്ചകൾ തമിഴ് സിനിമാ ലോകത്ത് നടന്നിരുന്നു. ധനുഷ് ഐശ്വര്യ രജനീകാന്തുമായി വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ഓഫർ വന്നത്.

ആ സമയത്ത് ജാൻവി ധനുഷിനൊപ്പം അഭിനയിച്ചാൽ അത് തന്റെ മകളുടെ കരിയറിനെ ബാധിക്കുമെന്ന ആശങ്ക ബോണി കപൂറിന് ഉണ്ടായിരുന്നു എന്നാണ് അഭ്യൂഹങ്ങൾ. തെലുങ്കിൽ എത്തിയ സ്ഥിതിക്ക് അധികം വൈകാതെ തന്നെ ജാൻവിയുടെ തമിഴ് അരങ്ങേറ്റവും ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: #Janvi #rejects #chance # Dhanush's #heroine #Becausethis

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup