---
title: "എന്റെ ജീവിതം തുലച്ചത് ബിന്ദു പണിക്കർ-കടുത്ത ആരോപണങ്ങളുമായി സായ് കുമാറിന്റെ ആദ്യഭാര്യ"
english_title: "Bindu Panicker ruined my life - Sai Kumar's first wife with harsh allegations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14501/bindu-panicker-ruined-my-life-sai-kumars-first-wife-with-harsh-allegations"
published_at: "2021-12-05T08:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac31550fe22_sai.jpg"
keywords: []
---

# എന്റെ ജീവിതം തുലച്ചത് ബിന്ദു പണിക്കർ-കടുത്ത ആരോപണങ്ങളുമായി സായ് കുമാറിന്റെ ആദ്യഭാര്യ

> **Lead Summary:** മലയാള സിനിമയിൽ മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് ബിന്ദു പണിക്കർ.ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്.

## Article Content

മലയാള സിനിമയിൽ മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് ബിന്ദു പണിക്കർ.ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്.

ഭർത്താവ് മരിച്ച ശേഷം നടൻ സായ്കുമാറിനെ ബിന്ദു പണിക്കർ വിവാഹം കഴിച്ചു. എന്നാൽ ഇരുവരുടേയും പേര് ചേർത്ത് ഒരുപാട് ഗോസിപ്പുകൾ കേട്ടതിന് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. 2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്. എന്നാൽ താരത്തിനെതിരെ സായ്കുമാറിന്റെ ആദ്യഭാര്യ പ്രസന്ന വൻ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബിന്ദു പണിക്കർ തന്റെ ജീവിതം തകർത്തു എന്നാണ് പ്രസന്ന അന്ന് ആരോപിച്ചത്. എന്നാൽ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിക്കുകയായിരുന്നു.

സായ് കുമാറിന്റെ ആദ്യവിവാഹവും പരാജയമായിരുന്നു. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 അവസാനിച്ചത്. വിവാഹം കഴിഞ്ഞതിനുശേഷവും ഇവരെചുറ്റിപ്പറ്റി ഗോസിപ്പുകൾ പരന്നിരുന്നു. വിവാഹത്തിന് മുൻപേ ഇരുവരും ഒന്നിച്ചാണ് താമസം എന്നായിരുന്നു ഗോസിപ്പുകൾ. വിവാഹത്തിനു മുൻപ് തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ കാരണം അമേരിക്കൻ ഷോയാണെന്നാണ് ബിന്ദു പണിക്കർ തുറന്ന് പറഞ്ഞിരുന്നത്.

ബിന്ദുപണിക്കരുടെ വാക്കുകൾ- ആദ്യ ഭർത്താവ് ബിജുവേട്ടൻ മരിച്ചു മാസങ്ങളോളം സിനിമയിൽ നിന്നും ഞാൻ വിട്ടുനിന്നു. അപ്പോഴാണ് സായിയേട്ടൻ ഉൾപ്പടെ ഉള്ളവർ അമേരിക്കയിലേക്ക് ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്. എന്റെ സഹോദരന്റെ നിർബന്ധ പ്രകാരം അമേരിക്കയിൽ ആ പരിപാടിയിൽ പങ്കെടുക്കാനായി പോയി. എന്നാൽ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകൾ പ്രചരിപ്പിച്ചു. അതിലൊന്നും വാസ്തവമില്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭർത്താവും വിവാഹം ആലോചിച്ചു വീട്ടിൽ എത്തി.പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയ്യാറല്ല എന്നായിരുന്നു എന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/14501/bindu-panicker-ruined-my-life-sai-kumars-first-wife-with-harsh-allegations)