---
title: "#ravindarchandrasekaran | പണത്തിന് മുന്നിൽ മറ്റൊന്നും പ്രശ്നമായിരുന്നില്ല, മഹാലക്ഷ്മി രവീന്ദറിനെ പ്രണയിച്ചത് അതുകൊണ്ടെന്ന് സോഷ്യൽ മീഡിയ"
english_title: "#Socialmedia #said #nothing #else #problem #before #money #why #Mahalakshmi #fell  #love #Ravinder"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144989/socialmedia-said-nothing-else-problem-before-money-why-mahalakshmi-fell-love-ravinder"
published_at: "2023-09-09T13:54:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc2c0620323_ravundran.jpg"
keywords: []
---

# #ravindarchandrasekaran | പണത്തിന് മുന്നിൽ മറ്റൊന്നും പ്രശ്നമായിരുന്നില്ല, മഹാലക്ഷ്മി രവീന്ദറിനെ പ്രണയിച്ചത് അതുകൊണ്ടെന്ന് സോഷ്യൽ മീഡിയ

> **Lead Summary:** തമിഴകത്ത് വലിയ ചർച്ചയായ വിവാഹമായിരുന്നു നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറുടെയും . കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ദിവസങ്ങൾക്ക് മുൻപാണ് ഇവർ ആദ്യ വിവാഹവാർഷികം ആഘോഷിച്ചത്. വിവാഹം മുതലിങ്ങോട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒപ്പം വ്യാപകമായ സൈബർ ആക്രമങ്ങളും വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു. 

## Article Content

തമിഴകത്ത് വലിയ ചർച്ചയായ വിവാഹമായിരുന്നു നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറുടെയും . കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ദിവസങ്ങൾക്ക് മുൻപാണ് ഇവർ ആദ്യ വിവാഹവാർഷികം ആഘോഷിച്ചത്. വിവാഹം മുതലിങ്ങോട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒപ്പം വ്യാപകമായ സൈബർ ആക്രമങ്ങളും വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു. 

തമിഴിൽ ഏതാനും സിനിമകൾ നിർമ്മിച്ചിട്ടുള്ള രവീന്ദർ, സിനിമ നൽകിയ പ്രശസ്തിയേക്കാൾ ബിഗ് ബോസ് ഷോയെ വിമർശിച്ചാണ് ശ്രദ്ധ നേടിയത്. ശരീര ഭാരം കൂടുതലുള്ള രവീന്ദർ ഫാറ്റ്മാൻ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച് അതിലെ വീഡിയോകളിലൂടെയും ശ്രദ്ധനേടുകയുണ്ടായി.

പിന്നീടാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സീരിയൽ നടി മഹാലക്ഷ്മിയെ വിവാഹം ചെയ്തത്. ഒരു മകനുള്ള മഹാലക്ഷ്മി ആദ്യ വിവാഹ ബന്ധം വേർപെടുത്തി ജീവിക്കുകയായിരുന്നു. രവീന്ദറിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള രവീന്ദറിന്റെ സമ്പാദ്യം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന ആരോപണങ്ങളാണ് വിവാഹശേഷം പ്രധാനമായും ഉയർന്നത്. പണത്തിന് മുന്നിൽ മഹാലക്ഷ്മിക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ലെന്ന് പലരും പറഞ്ഞു. എന്നാൽ ഈ പ്രചരണങ്ങളെയോ സൈബർ ആക്രമങ്ങളെയോ ലുക്കിന്റെ പേരിലുള്ള പരിഹാസങ്ങളോ ഇവർ കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒരു വർഷത്തിനിപ്പുറം വീണ്ടും അതേ ആരോപണങ്ങൾ ശക്തമാവുകയാണ്.

കഴിഞ്ഞ ദിവസം വഞ്ചനാ കുറ്റത്തിന് രവീന്ദറിനെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഹാലക്ഷ്മി-രവീന്ദർ വിവാഹവും ചർച്ചയാകുന്നത്. ചെന്നൈയിലെ ഒരു വ്യവസായിയിൽ നിന്ന് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കോടികൾ വാങ്ങി കബളിപ്പിച്ചെന്നാണ് രവീന്ദറിനെതിരായ പരാതി. പണം കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ് ആരംഭിക്കുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണ് വ്യവസായി പറയുന്നു. 

200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങാമെന്നും നല്ല ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക സഹായം തേടിയെന്നും വ്യവസായി പരാതിയിൽ പറയുന്നുണ്ട്. ഇങ്ങനെ രവീന്ദർ ഉണ്ടാക്കിയ പണം കണ്ടാണ് മഹാലക്ഷ്മിയുടെ കണ്ണ് മഞ്ഞളിച്ചതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/144989/socialmedia-said-nothing-else-problem-before-money-why-mahalakshmi-fell-love-ravinder)