---
title: "#DelhiKumar  | അരവിന്ദ് തന്റെ മകന്‍, ജനിച്ചയുടൻ അവനെ ദത്ത്കൊടുക്കുകയായിരുന്നു ; ഡൽഹി കുമാർ"
english_title: "#Arvind #myson  #headopted #whenhe born #DelhiKumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144983/arvind-myson-headopted-whenhe-born-delhikumar"
published_at: "2023-09-09T13:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc290b370bd_aravind_1.jpg"
keywords: []
---

# #DelhiKumar  | അരവിന്ദ് തന്റെ മകന്‍, ജനിച്ചയുടൻ അവനെ ദത്ത്കൊടുക്കുകയായിരുന്നു ; ഡൽഹി കുമാർ

> **Lead Summary:** റോജ എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്ക് മറക്കാനാകാത്ത മുഖങ്ങളിൽ ഒന്നായി മാറിയ താരമാണ് അരവിന്ദ് സ്വാമി. 1991ലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായ ദളപതി എന്ന സിനിമയിലൂടെയാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയിൽ ചുവടുവെച്ചത്. തുടക്കക്കാരന്റെ കുറവുകൾ ഒന്നും തോന്നാത്ത വിധം അരവിന്ദ് തന്റെ കഥാപാത്രങ്ങൾ മനോഹരമാക്കി. 1992ൽ റിലീസ് ചെയ്ത റോജയും 1995ൽ റിലീസ് ചെയ്ത ബോംബെയും വിജയഗാഥകൾ രചിച്ചു.

## Article Content

റോജ എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്ക് മറക്കാനാകാത്ത മുഖങ്ങളിൽ ഒന്നായി മാറിയ താരമാണ് അരവിന്ദ് സ്വാമി. 1991ലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായ ദളപതി എന്ന സിനിമയിലൂടെയാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയിൽ ചുവടുവെച്ചത്. തുടക്കക്കാരന്റെ കുറവുകൾ ഒന്നും തോന്നാത്ത വിധം അരവിന്ദ് തന്റെ കഥാപാത്രങ്ങൾ മനോഹരമാക്കി. 1992ൽ റിലീസ് ചെയ്ത റോജയും 1995ൽ റിലീസ് ചെയ്ത ബോംബെയും വിജയഗാഥകൾ രചിച്ചു.

ഒരു കാലത്ത് പെൺകുട്ടികൾ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടനായിരുന്നു അരവിന്ദ് സ്വാമി. 2000ത്തിന് ശേഷം വലിയ ഇടവേളകൾ എടുത്ത ശേഷമാണ് താരം സിനിമകൾ ചെയ്തിരുന്നത്. ഇപ്പോഴിതാ അരവിന്ദ് സ്വാമി വീണ്ടും വാർത്തകളിൽ നിറയുകയാണ്. തമിഴ് സീരിയൽ-സിനിമാ താരം ഡൽഹി കുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് അരവിന്ദ് സ്വാമിയുടെ ജീവിതം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാൻ കാരണമായിരിക്കുന്നത് .

അരവിന്ദ് സ്വാമി തന്റെ മകനാണെന്നും ജനിച്ചയുടൻ ദത്ത് കൊടുത്തതാണെന്നുമാണ് ഡൽഹി കുമാറിന്റെ വെളിപ്പെടുത്തൽ. 'ജനിച്ച ഉടനെ എന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച് ആയി. എന്തെങ്കിലും ഫങ്ഷന്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് അരവിന്ദ് വരുന്നത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ അച്ഛൻ-മകൻ എന്ന ബന്ധം നിലനിര്‍ത്താനും കഴിഞ്ഞില്ല.

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ഇനിയൊരു സിനിമ ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും. ഇതുവരെ അഭിനയിക്കാതിരുന്നത് അത്തരം ഒരു കഥ വരാതിരുന്നത് കൊണ്ടാണെന്നും ഡൽഹി കുമാർ പറഞ്ഞു . റോജയുടെ വിജയത്തിന് ശേഷം സ്റ്റാർ വാല്യുവുള്ള താരമായി ഉയർന്നതോടെ പിന്നീടൊരിക്കലും അരവിന്ദ് സ്വാമി അച്ഛനെ കുറിച്ച് ഒരിടത്തും സംസാരിച്ചില്ല. എന്നാൽ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് വെങ്കടരാമ ദുരൈസ്വാമി എന്ന പേരാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144983/arvind-myson-headopted-whenhe-born-delhikumar)