---
title: "# MumaidKhan | അപ്രതീക്ഷിതമായുണ്ടായ അപകടം; മുമൈദ് ഖാന്റെ ജീവിതത്തിൽ സംഭവിച്ചത് ഇത്"
english_title: "#unexpected #accident #thishappened #life #MumaidKhan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144967/unexpected-accident-thishappened-life-mumaidkhan"
published_at: "2023-09-09T12:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc1d0c85baa_mumaid_1.jpg"
keywords: []
---

# # MumaidKhan | അപ്രതീക്ഷിതമായുണ്ടായ അപകടം; മുമൈദ് ഖാന്റെ ജീവിതത്തിൽ സംഭവിച്ചത് ഇത്

> **Lead Summary:** ഡാൻസ് നമ്പറുകളിലൂടെ തിളങ്ങിയ നിരവധി നടിമാർ സിനിമാ ലോകത്തുണ്ട്. പഴയ കാല നടി ഡിസ്കോ ശാന്തി മുതൽ പുതുതലമുറയിലെ നൂറ ഫത്തേഹി വരെ ഇതിന് ഉദാഹരണങ്ങളാണ് . ഡാൻസ് നമ്പറുകളിൽ മിക്കവർക്കും കണ്ട് പരിചയമുള്ള മുഖമായിരിക്കും നടി മുമൈത് ഖാന്റേത്. എൻ പേര് മീന കുമാരി, എൻ ചെല്ല പേര് ആപ്പിൾ, ആരേ പ്രീതം പ്യാരെ തുടങ്ങി സിനിമാ പ്രേക്ഷകരെ ഇളക്കി മറിച്ച ഡാൻസ് നമ്പറുകളിൽ ചുവട് വെച്ചത് മുമൈത് ഖാനാണ്.

## Article Content

ഡാൻസ് നമ്പറുകളിലൂടെ തിളങ്ങിയ നിരവധി നടിമാർ സിനിമാ ലോകത്തുണ്ട്. പഴയ കാല നടി ഡിസ്കോ ശാന്തി മുതൽ പുതുതലമുറയിലെ നൂറ ഫത്തേഹി വരെ ഇതിന് ഉദാഹരണങ്ങളാണ് . ഡാൻസ് നമ്പറുകളിൽ മിക്കവർക്കും കണ്ട് പരിചയമുള്ള മുഖമായിരിക്കും നടി മുമൈത് ഖാന്റേത്. എൻ പേര് മീന കുമാരി, എൻ ചെല്ല പേര് ആപ്പിൾ, ആരേ പ്രീതം പ്യാരെ തുടങ്ങി സിനിമാ പ്രേക്ഷകരെ ഇളക്കി മറിച്ച ഡാൻസ് നമ്പറുകളിൽ ചുവട് വെച്ചത് മുമൈത് ഖാനാണ്.

കരിയറിലെ താരത്തിളക്കത്തിനൊപ്പം പല വിവാദങ്ങളിലും മുമെെദ് ഖാൻ അകപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായ ചില സംഭവങ്ങളും മുമൈദ് ഖാന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട് . മുംബൈയിലാണ് മുമൈദ് ഖാൻ ജനിച്ചതും വളർന്നതും. അച്ഛൻ പാകിസ്താനിൽ നിന്നുളളയാളാണ്. അമ്മ തമിഴ്നാട്ടുകാരിയും. കരിയറിൽ നല്ല രീതിയിൽ മുന്നോട്ട് പോകവെ 2016 ൽ അപ്രതീക്ഷിതമായാണ് ആ അപകടം മുമൈദ് ഖാനുണ്ടായത് .

മുറിയിൽ തെന്നി വീണ മുമൈദ് ഖാന്റെ തല കട്ടിലിൽ ഇടിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ മുമൈദ് ഖാൻ 15 ദിവസം കോമയിലായി. ബ്രെയ്ൻ സർജറിക്ക് വിധേയയാകേണ്ടി വന്നു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മുമൈദ് ഖാൻ സംസാരിച്ചിട്ടുണ്ട്. അതിജീവിക്കാൻ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്.

സർജറിക്ക് ശേഷം ഒരുപാട് ബുദ്ധിമുട്ടി. പക്ഷെ തനിക്ക് ആത്മധൈര്യം ഉണ്ടെന്ന് മുമൈദ് ഖാൻ വ്യക്തമാക്കി.2018 ൽ സിനിമാ രംഗത്തെ ലഹര മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ മുമെെദ് ഖാൻ സംശയ നിഴലിലായി. ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും ആളുകൾ തന്നെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും മുമൈദ് ഖാൻ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ മൂന്ന് സഹോദരിമാരാണ്.

ഒപ്പം അച്ഛനും അമ്മയും ഒരു ഒരു വളർത്തുനായയും ജോലിക്കാരും. ഇതാണ് എന്റെ കുടുംബം. ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്.ആളുകൾ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കുന്നില്ല. ഞാൻ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു. അത്തരം പ്രതിസന്ധികളെ നേരിടാൻ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മുമൈത് ഖാൻ അന്ന് വ്യക്തമാക്കി. മാതാപിതാക്കളാണ് മുന്നോട്ട് നീങ്ങാനുള്ള ഊർജം. ഞാനൊരു സാധാരണ വർക്കറാണ്. ജോലി ചെയ്ത് പണം വാങ്ങി വീട്ടിൽ പോയി ഉറങ്ങുന്നു. അത്ര മാത്രം, ഉമൈദ് ഖാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/144967/unexpected-accident-thishappened-life-mumaidkhan)