---
title: "#sunnywayne | സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി; വീഡിയോയുടെ വാസ്തവം ഇത്"
english_title: "#SunnyWayne #Luqman #clash #fact #behind #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144933/sunnywayne-luqman-clash-fact-behind-video"
published_at: "2023-09-09T11:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc0e9c99996_pic_3.jpg"
keywords: []
---

# #sunnywayne | സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി; വീഡിയോയുടെ വാസ്തവം ഇത്

> **Lead Summary:** ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം സണ്ണി വെയ്‌നും ലുക്ക്മാനും തമ്മിലുള്ള അടിയാണ്. സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചകള്‍ ആരംഭിച്ചു . താരങ്ങള്‍ തമ്മില്‍ അടിയുണ്ടാകുന്നതും പരസ്പരം തെറി വിളിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സുഹൃത്തുക്കള്‍ ചേര്‍ന്ന് സണ്ണി വെയ്‌നേയും ലുക്ക്മാനേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

## Article Content

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം സണ്ണി വെയ്‌നും ലുക്ക്മാനും തമ്മിലുള്ള അടിയാണ്. സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചകള്‍ ആരംഭിച്ചു . താരങ്ങള്‍ തമ്മില്‍ അടിയുണ്ടാകുന്നതും പരസ്പരം തെറി വിളിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സുഹൃത്തുക്കള്‍ ചേര്‍ന്ന് സണ്ണി വെയ്‌നേയും ലുക്ക്മാനേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതെ ഇരുവരും പരസ്പരം തല്ലുകയാണ് . വീഡിയോ ആരാധകരെയും സിനിമാ പ്രേമികളുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ തമ്മില്‍ ഇത്ര വലിയൊരു വഴക്ക് ഉണ്ടാകാനുള്ള കാരണം എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ജെന്റില്‍മാന്‍ ഇമേജുള്ള, ലുക്ക്മാനും സണ്ണി വെയ്‌നും തമ്മില്‍ ഇത്ര വലിയൊരു വഴക്കുണ്ടാകണമെങ്കില്‍ പ്രശ്‌നം ഗുരുതരമായിരിക്കണം എന്നായിരുന്നു പലരുടേയും ചിന്ത.

അതേസമയംസമീപകാലത്ത് ചില സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കാറുണ്ട്. അത്തരത്തില്‍ എന്തെങ്കിലുമാണോ ഈ വീഡിയോയ്ക്ക് പിന്നിലെന്നാണ് പലരുടേയും സംശയം. എന്നാൽ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്ണി വെയ്‌നും ലുക്ക്മാനും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി ഷൂട്ട് ചെയ്ത വീഡിയോയാണിത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ആരോ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഏത് സിനിമയാണെന്നോ മറ്റെന്തെങ്കിലും വിവരങ്ങളോ ലഭ്യമായിട്ടില്ല. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇനിയും പ്രഖ്യാപിക്കാത്ത സിനിമയുടെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/144933/sunnywayne-luqman-clash-fact-behind-video)