---
title: "#eraivan | ജവാൻ അവിടെ നിൽക്കട്ടെ, നയൻതാരയുടെ കാത്തിരിപ്പുകൾക്ക് അവസാനം "
english_title: "#nayanthara #iraivan #video #song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144877/nayanthara-iraivan-video-song"
published_at: "2023-09-09T07:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbcf72afd9d_nayan1.jpg"
keywords: []
---

# #eraivan | ജവാൻ അവിടെ നിൽക്കട്ടെ, നയൻതാരയുടെ കാത്തിരിപ്പുകൾക്ക് അവസാനം 

> **Lead Summary:** ** ഷാ**രൂഖ് ഖാൻ - നയൻതാര ചിത്രം ജവാൻ ഇന്നലെയാണ് തിയ്യേറ്ററുകളിൽ റിലീസ് ആയത്. ഷാരൂഖ് നായകനായ ചിത്രത്തിൽ ആദ്യമായി നായികയായ നയൻതാര ജവാന്റെ വിജയത്തിളക്കത്തിലാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ജവാന് ലഭിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനുവേണ്ടി കാത്തിരുന്നത്.

## Article Content

** ഷാ**രൂഖ് ഖാൻ - നയൻതാര ചിത്രം ജവാൻ ഇന്നലെയാണ് തിയ്യേറ്ററുകളിൽ റിലീസ് ആയത്. ഷാരൂഖ് നായകനായ ചിത്രത്തിൽ ആദ്യമായി നായികയായ നയൻതാര ജവാന്റെ വിജയത്തിളക്കത്തിലാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ജവാന് ലഭിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനുവേണ്ടി കാത്തിരുന്നത്.

ജവാൻ റിലീസിന് തൊട്ടു പിന്നാലെ നയൻതാരയുടെ ആരാധകരുടെ കാത്തിരിപ്പിച്ച് അവസാനിപ്പിച്ച് ഇരൈവനിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഇരൈവനിലെ ഗാനം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

സംഗീതം യുവൻ ശങ്കര്‍ രാജയാണ് നിർവ്വഹിക്കുന്നത്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനുമാണ് യുവ ശങ്കര്‍ രാജയ്‍ക്ക് ഒപ്പം ചിത്രം ഗാനം ആലപിച്ചിരിക്കുന്നത്.ഇത് ഒരു പ്രണയ ഗാനമാണ്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ജയം രവി നായകനും നയൻ‌താര നായികയും ആകുന്ന ചിത്രത്തിൽ രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ എന്നിവരും അണിനിരക്കുന്നു. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴ്, മലയാളം, കന്നഡ, തെലുഗ് എന്നീ 4 ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ മാസം 28 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/144877/nayanthara-iraivan-video-song)