തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ചിരഞ്ജീവി. തന്റെ മികച്ച അഭിനയ പാടവത്തിലൂടെ സൂപ്പർ സ്റ്റാർ പദവി നേടിയ താരമാണ് ചിരഞ്ജീവി. ചിരഞ്ജീവിയുടെ ജീവിതത്തിൽ ആ സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യ സുരേഖയാണ്. ചിരഞ്ജീവിയുടെ ഭാര്യ എന്നോ രാം ചരണിന്റെ അമ്മയെന്നോ അറിയപ്പെടുന്നതിനു മുമ്പ് തന്നെ സുരേഖയ്ക്ക് സിനിമ പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നു എന്നത് അധികം പേർക്കും അറിയാത്ത ഒരു കാര്യമാണ്.
സത്യത്തിൽ തന്റെ വിജയത്തിന്റെ പ്രധാന കാരണം സുരേഖയാണെന്ന് താരം പരസ്യമായി സമ്മതിച്ചിട്ടുമുണ്ട്. ഒരു വിധത്തിൽ പറഞ്ഞാൽ മെഗാസ്റ്റാറിന്റെ കുടുംബത്തിന് സുരേഖയെ കൊണ്ട് ഭാഗ്യം കിട്ടിയെന്ന് ചിരഞ്ജീവിയുടെ കഠിനാധ്വാനവും സിനിമയിൽ ശോഭിക്കാനുള്ള കഴിവും അല്ലു രാമലിംഗയ്യയെ വളരെയധികം ആകർഷിച്ചു. അതുകൊണ്ട് തന്നെയാണ് ചിരഞ്ജീവിയെ തന്റെ മരുമകനും മകളുടെ ഭർത്താവുമായി അദ്ദേഹം തെരഞ്ഞെടുത്തത്.
ചിരഞ്ജീവിക്ക് മുമ്പ് സുരേഖയെ ഒരു സ്റ്റാർ ഹീറോയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വേണ്ടതെല്ലാം അല്ലു രാമലിംഗയ്യ ചെയ്തിരുന്നു. ആ താരത്തിനും സുരേഖയുമായുള്ള വിവാഹത്തിന് താൽപര്യമായിരുന്നു. സുരേഖയ്ക്കും ആ നടനെ ഇഷ്ടമായിരുന്നു. എന്നാൽ സുരേഖയുടെയും ആ താരത്തിന്റെയും ജാതകം ജ്യോത്സ്യനെ കാണിച്ചപ്പോൾ ഇരുവരുടെയും ജാതകം ചേരുന്നില്ലെന്നും വിവാഹം കഴിച്ചാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും മനസിലായതിനാൽ ആ താരവുമായുള്ള മകളുടെ വിവാഹം അല്ലു രാമലിംഗയ്യ വേണ്ടെന്ന് വെച്ചു.
ശേഷമാണ് ചിരഞ്ജീവിയുമായി സുരേഖയുടെ വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. ചിരഞ്ജീവിക്കും സുരേഖയ്ക്കും മൂന്ന് മക്കളുണ്ട്. രാം ചരൺ, ശ്രീജ, സുസ്മിത. അച്ഛന്റെ പാത പിന്തുടർന്ന് മുൻനിര നടനായി മാറിയിരിക്കുകയാണ് രാം ചരൺ. ആർആർആറിന് ശേഷം ഇന്ന് താരം ഇന്ത്യൻ സിനിമയിലെ ഏറ്റവും വില കൂടിയ നടനായി മാറി കഴിഞ്ഞു.
രാം ചരണിന് കുഞ്ഞ് പിറന്നതോടെ ഒരു കൊച്ചുമകളെ കൂടി താലോലിക്കാൻ കിട്ടിയ സന്തോഷത്തിലാണ് സുരേഖ. തന്റെ കുടുംബത്തിന്റെ ഐശ്വര്യ ദേവതയെന്നാണ് ചിരഞ്ജീവി രാംചരണിന്റെ മകൾ ക്ലിൻ കാരയെ വിശേഷിപ്പിച്ചത്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് രാംചരണിന് കുഞ്ഞ് പിറന്നത്. ലോകത്ത് ലഭിക്കാവുന്ന എല്ലാ ആഢംബരങ്ങളോടെയുമാണ് രാംചരണിന്റെ കുഞ്ഞിന്റെ ചിരഞ്ജീവിയുടെ കുടുംബം നോക്കുന്നത്.
Content Highlight: #Before #Chiranjeevi #another #superstar #marrysurekha# staris

































