---
title: "#trisha | തൃഷയുമായി ലിപ് ലോക്ക് ചെയ്യാൻ പറ്റില്ലെന്ന് സൂപ്പർ താരം; ഒടുവിൽ സംഭവിച്ചത് ഇത്"
english_title: "#superstar #says #hecan't #liplock  #Trisha #finally #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144808/superstar-says-hecant-liplock-trisha-finally-happened"
published_at: "2023-09-08T19:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb2b7e8d82d_trisha_1.jpg"
keywords: []
---

# #trisha | തൃഷയുമായി ലിപ് ലോക്ക് ചെയ്യാൻ പറ്റില്ലെന്ന് സൂപ്പർ താരം; ഒടുവിൽ സംഭവിച്ചത് ഇത്

> **Lead Summary:** തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരികെ വന്ന തൃഷ ഇപ്പോള്‍ സജീവമായി മാറിയിരിക്കുകയാണ്. തന്റെ ലുക്കു കൊണ്ട് പിഎസ് പരമ്പരയുടെ പ്രൊമോഷന്‍ പരിപാടികളിലെ മുഖ്യാകര്‍ഷണമായി തൃഷ മാറിയിരുന്നു. തൃഷയെ പോലെ പ്രായത്തെ വെല്ലുന്ന ലുക്കുള്ള നായികമാര്‍ വിരളമാണ്.

## Article Content

തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരികെ വന്ന തൃഷ ഇപ്പോള്‍ സജീവമായി മാറിയിരിക്കുകയാണ്. തന്റെ ലുക്കു കൊണ്ട് പിഎസ് പരമ്പരയുടെ പ്രൊമോഷന്‍ പരിപാടികളിലെ മുഖ്യാകര്‍ഷണമായി തൃഷ മാറിയിരുന്നു. തൃഷയെ പോലെ പ്രായത്തെ വെല്ലുന്ന ലുക്കുള്ള നായികമാര്‍ വിരളമാണ്.

തൃഹ അഭിനയിച്ച 96 ലെ ഏറ്റവും ഹൃദയ സ്പര്‍ശിയായ രംഗമായിരുന്നു ക്ലൈമാക്‌സ്. ഇരുവരും പരസ്പരം യാത്ര പറഞ്ഞ് പിരിയുന്ന ആ രംഗം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ആ രംഗത്തില്‍ ശ്രദ്ധിച്ചാല്‍ തൃഷയും വിജയ് സേതുപതിയും ചുംബക്കുന്നില്ലെന്ന് കാണാം. എന്നാല്‍ നേരത്തെ തിരക്കഥയെഴുതിയ സമയത്ത് ഈ രംഗത്തില്‍ വിജയ് സേതുപതിയും തൃഷയും തമ്മില്‍ ലിപ് ലോക്ക് ചെയ്യുന്നുണ്ടായിരുന്നു.

പക്ഷെ ഈ രംഗത്തിന് സിനിമയില്‍ മാറ്റം വരുത്തുകയുണ്ടായി. അതിന് കാരണം വിജയ് സേതുപതിയായിരുന്നു. തനിക്ക് ചുംബന രംഗങ്ങള്‍ ചെയ്യാന്‍ മടിയുണ്ടെന്നാണ് വിജയ് സേതുപതി പറയുന്നത്. അതിനാലാണ് താരം ആ രംഗം ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. വിജയും തൃഷയും ഒരുപാട് കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലിയോ. തങ്ങളുടെ പ്രിയ ജോഡി വീണ്ടും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/144808/superstar-says-hecant-liplock-trisha-finally-happened)