---
title: "#ravindarchandrasekharan | വ്യവസായിയിൽനിന്ന് 16 കോടി തട്ടി; നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ"
english_title: "#16crore #businessman #Producer #Ravinderchandrasekhar #arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144802/16crore-businessman-producer-ravinderchandrasekhar-arrested"
published_at: "2023-09-08T19:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb26811f262_ravichandran.jpg"
keywords: []
---

# #ravindarchandrasekharan | വ്യവസായിയിൽനിന്ന് 16 കോടി തട്ടി; നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ

> **Lead Summary:** **വ്യ**വസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിൽ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**വ്യ**വസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിൽ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 2020ലായിരുന്നു പരാതിക്കിടയാക്കിയ സംഭവം. കഴിഞ്ഞ വർഷം രവീന്ദറും സീരിയൽ താരം മഹാലക്ഷ്‌മിയുമായുള്ള വിവാഹം വാർത്തയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/144802/16crore-businessman-producer-ravinderchandrasekhar-arrested)