( moviemax.in ) മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ തവണ ജോഡികൾ ആയിട്ടുള്ള താരങ്ങളാണ് ദിലീപും കാവ്യ മാധവനും. ഓൺ സ്‌ക്രീനിലെ താരജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. 2016 നവംബറിലാണ് ദിലീപ് - കാവ്യ വിവാഹം നടന്നത്. ഒരുമിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ്-കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും ഇവരുടെ വിവാഹം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മഹാലക്ഷ്മി എന്ന മകൾ ഇവർക്ക് ജനിച്ചു. ദിലീപിന്റെ മൂത്തമകൾ മീനാക്ഷി ഇവർക്കൊപ്പം തന്നെയാണ്.

വിവാഹശേഷം കാവ്യ മാധവൻ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്.പിന്നീട് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലും കാവ്യയെ കാണാൻ ഉണ്ടായില്ല. മുൻപ് ദിലീപിന്റെ 'മൈ സാന്റാ' എന്ന സിനിമയുടെ പ്രമോഷൻ സമയത്തും പിന്നീട് ഓണത്തിന് ദിലീപ് പങ്കുവച്ച ചില ചിത്രങ്ങളിലൂടെയും മാത്രമാണ് മഹാലക്ഷ്‌മിയെ പ്രേക്ഷകർ കാണുന്നത്. ദിലീപും കുടുംബവും കേസുകളും വിവാദങ്ങളും കാരണം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നടക്കം മാറി നിൽക്കുകയായിരുന്നു.

കുറച്ചു നാളുകളായി പൊതുവേദികളിലൊക്കെ കാവ്യയും മകൾ മഹാലക്ഷ്മിയും എത്താറുണ്ട്. അടുത്തിടെയാണ് നടി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. എന്നാൽ പോസ്റ്റുകൾ വളരെ കുറവും. ഈ അടുത്ത കാലത്താണ് ദിലീപും കാവ്യയും മകളും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. നിറഞ്ഞമനസ്സോടെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. മഹാലക്ഷ്മിയെ പ്രേക്ഷകർ മുന്നിൽ ശരിക്കും കാണിച്ചു തുടങ്ങിയത് തന്നെ ഈ അടുത്താണ്.
ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് കാവ്യ പങ്കുവെച്ച മഹാലക്ഷ്മിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണ വേഷത്തിലുള്ള കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് വൈറലായത്.

എന്തിനാ ചിത്രങ്ങൾ ഒളിപ്പിച്ചുവെച്ചത്. ഇനിയും ചിത്രങ്ങൾ പുറത്ത് വരാൻ ഉണ്ടോ? എന്നൊക്കെ ആരാധകർ ദിലീപ്-കാവ്യയോട് ചോദിക്കുകയാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ലഭിച്ചതിന്റെ ആവേശത്തിലാണ് ഫാൻസ് പേജുകൾ. ഇനിയും കൂടുതൽ ചിത്രങ്ങൾ പ്രതീഷിക്കുന്നെന്നും ആരാധകർ പറയുന്നു.
Content Highlight: #kavya #dileep #daughter #photos #instagram


































