---
title: "#viral | വിവാഹദിനത്തിൽ വധുവിന് അണിയാൻ 'അടിപൊളി' സമ്മാനവുമായി വരൻ; വൈറലായി വീഡിയോ"
english_title: "#Groom #'cool'gift #bride #wear #weddingday #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144751/groom-coolgift-bride-wear-weddingday-video-viral"
published_at: "2023-09-08T13:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fadb02797ac_lahanga.jpg"
keywords: []
---

# #viral | വിവാഹദിനത്തിൽ വധുവിന് അണിയാൻ 'അടിപൊളി' സമ്മാനവുമായി വരൻ; വൈറലായി വീഡിയോ

> **Lead Summary:** വിവാഹ ദിനം മനോഹരമാക്കാൻ വസ്ത്രങ്ങളും ഒരു മുഖ്യ ഘടകമാണ് .പ്രത്യേകിച്ച് വധുവിന്റെ കാര്യത്തിൽ. അതിനായി പണം അളവില്ലാതെ ചിലവാക്കുന്നവരും കുറവല്ല. ഇപ്പോഴിതാ പാക്കിസ്ഥാനിൽ നിന്നുള്ള ഈ വൈറൽ വീഡിയോ വധുവിന്‍റെ വസ്ത്രധാരണത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് .

## Article Content

വിവാഹ ദിനം മനോഹരമാക്കാൻ വസ്ത്രങ്ങളും ഒരു മുഖ്യ ഘടകമാണ് .പ്രത്യേകിച്ച് വധുവിന്റെ കാര്യത്തിൽ. അതിനായി പണം അളവില്ലാതെ ചിലവാക്കുന്നവരും കുറവല്ല. ഇപ്പോഴിതാ പാക്കിസ്ഥാനിൽ നിന്നുള്ള ഈ വൈറൽ വീഡിയോ വധുവിന്‍റെ വസ്ത്രധാരണത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് .

വിവാഹദിനത്തിലെ മെഹന്ദി ചടങ്ങുകളിൽ അണിയാൻ വരൻ വധുവിന് സമ്മാനിച്ച എൽഇഡി ലഹങ്കയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. വധൂവരന്മാരുടെ വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് ഈ ലഹങ്ക സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്.

ആഘോഷ ചടങ്ങുകളുടെ ഈ വീഡിയോ വധുവായ റിഹാബ് ഡാനിയൽ ആണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ലഹങ്കയുടെ അരക്ക് താഴോട്ടുള്ള ഭാഗത്താണ് എൽഇഡി ലൈറ്റുകൾ പിടിപ്പിച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വസ്ത്രം തനിക്ക് സമ്മാനിക്കാൻ തന്‍റെ ഭർത്താവ് തീരുമാനിച്ചതിന് പിന്നിലെ കാരണവും റിഹാബ് വ്യക്തമാക്കി. വിവാഹ ദിനത്തിലും തുടർന്നുള്ള തങ്ങളുടെ ജീവിതത്തിലും ഭർത്താവിന്‍റെ വെളിച്ചമായി തന്നെ കാണുന്നത് കൊണ്ടാണ് ഭർത്താവ്, ഇത്തരത്തിൽ ഒരു വസ്ത്രം തനിക്കായി പ്രത്യേകം ഡിസൈൻ ചെയ്ത് നൽകിയതെന്നാണ് റിഹാബ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഈ വസ്ത്രം ഡിസൈൻ ചെയ്തത് തന്നെ ഭർത്താവ് തന്നെയാണെന്നും അവർ പറയുന്നു. ഇത്തരത്തിൽ ഒരു വസ്ത്രം സമ്മാനമായി നൽകിയപ്പോൾ ഇത് ധരിച്ചാൽ എല്ലാവരും കളിയാക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടെങ്കിലും താൻ അതൊന്നും കാര്യമാക്കിയില്ലന്നും റിഹാബ് പറയുന്നു. ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/144751/groom-coolgift-bride-wear-weddingday-video-viral)