---
title: "#nayanthara | രജനിയെയും വിജയിയെയും അവഗണിച്ചു; നയന്‍താരയ്ക്കെതിരെ ഫാന്‍സ് രംഗത്ത്"
english_title: "#Ignored #Rajini #Vijay #Fans #against #Nayanthara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144720/ignored-rajini-vijay-fans-against-nayanthara"
published_at: "2023-09-08T11:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fabd06531a8_pic_1.jpg"
keywords: []
---

# #nayanthara | രജനിയെയും വിജയിയെയും അവഗണിച്ചു; നയന്‍താരയ്ക്കെതിരെ ഫാന്‍സ് രംഗത്ത്

> **Lead Summary:** ചെന്നൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാമില്‍ നടി നയന്‍താരയുടെ അരങ്ങേറ്റം വലിയ വാര്‍ത്തയായി മാറിയിരുന്നു . ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി നയൻതാര 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി. ഇതുവരെ എട്ടുപോസ്റ്റുകളാണ് നയന്‍താര ഇട്ടിരിക്കുന്നത്. അതില്‍ മിക്കതും തന്‍റെ പുതിയ ചിത്രമായ ജവാന്‍റെ പ്രമോഷനാണ്.

## Article Content

ചെന്നൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാമില്‍ നടി നയന്‍താരയുടെ അരങ്ങേറ്റം വലിയ വാര്‍ത്തയായി മാറിയിരുന്നു . ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി നയൻതാര 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി. ഇതുവരെ എട്ടുപോസ്റ്റുകളാണ് നയന്‍താര ഇട്ടിരിക്കുന്നത്. അതില്‍ മിക്കതും തന്‍റെ പുതിയ ചിത്രമായ ജവാന്‍റെ പ്രമോഷനാണ്.

അതേ സമയം ഭര്‍ത്താവ് വിഘ്നേശിനൊപ്പമുള്ള ചിത്രവും കുട്ടികളായി ഉയിരിന്‍റെയും ഉലഗത്തിന്‍റെയും ചിത്രങ്ങളും നയന്‍സ് പങ്കുവച്ചിട്ടുണ്ട്.നേരത്തെ മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായിട്ടായിരുന്നു കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിച്ചതും.

എന്നാല്‍ നയന്‍സിന്‍റെ ഇന്‍സ്റ്റ അരങ്ങേറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടന്നു. നയന്‍താര ഇന്‍സ്റ്റയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ നയന്‍സിനെ മലയാളത്തിലെ ലേഡി സൂപ്പര്‍താരം മഞ്‍ജു വാര്യര്‍ ഇന്‍സ്റ്റയില്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ആ സമയത്ത് നയന്‍സ് മഞ്ജുവിനെ തിരിച്ച് ഫോളോ ചെയ്യാത്തത് ഏറെ ചര്‍ച്ചയായി. എന്നാല്‍ കഴിഞ്ഞ ദിവസം . നയൻതാരയുടെ ജവാന് മഞ്‍ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്‍ജു വാര്യര്‍ കുറിച്ചത്. അതിന് പിന്നാലെ നയന്‍സ് മഞ്ജുവിനെ നന്ദി അറിയിച്ച് കൊണ്ട് മറുപടി നൽകുകയും ഇന്‍സ്റ്റയില്‍ തിരിച്ച് ഫോളോ ചെയ്യാനും തുടങ്ങി. അത് പോലെ തന്നെ തഴിലെ സൂപ്പര്‍താരങ്ങളെയും നയന്‍താര പിന്തുടരുന്നുണ്ടായിരുന്നില്ല . എന്നാല്‍ ഭര്‍ത്താവ് വിഷ്നേശിനെയും, ഷാരൂഖ് ഖാനെയും നയന്‍താര പിന്തുടരുന്നുണ്ട്.

24 പേരെയാണ് നയന്‍താര പിന്തുടരുന്നത്. എന്തായാലും തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയിയെയും രജനീകാന്തിനെയും നയൻ‌താര പിന്തുടരുന്നില്ലെന്നത് അവരുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി. എന്നാല്‍ പൊതുവില്‍ നടന്മാരെ ആരെയും നയന്‍സ് പിന്തുടരുന്നില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144720/ignored-rajini-vijay-fans-against-nayanthara)