---
title: "#AparnaMulberry | എന്റെ മനസ്സിൽ ഞാനൊരു പ്യുവർ മലയാളിയാണ്,  ഫ്രാൻസിലേക്ക് പോകുന്നത് ഭാര്യയെ സപ്പോർട്ട് ചെയ്യാൻ -അപർണ മൾബറി"
english_title: "#AparnaMulberry #am #pure #Malayali #mind, #going #France #support #wife  #Aparna "
publisher: "moviemax.in"
canonical_url: "https://moviemax.in/news/144648/aparnamulberry-am-pure-malayali-mind-going-france-support-wife-aparna"
published_at: "2023-09-07T23:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa12080065e_aparna.jpg"
keywords: []
---

# #AparnaMulberry | എന്റെ മനസ്സിൽ ഞാനൊരു പ്യുവർ മലയാളിയാണ്,  ഫ്രാൻസിലേക്ക് പോകുന്നത് ഭാര്യയെ സപ്പോർട്ട് ചെയ്യാൻ -അപർണ മൾബറി

> **Lead Summary:** റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപർണ മൾബറി. മലയാളം പറഞ്ഞ് ഞെട്ടിച്ച വിദേശിയായ അപർണ സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

## Article Content

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപർണ മൾബറി. മലയാളം പറഞ്ഞ് ഞെട്ടിച്ച വിദേശിയായ അപർണ സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

താനൊരു ലെസ്ബിയൻ ആണെന്ന് നേരത്തെ അപർണ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും ജീവിതത്തെ പറ്റിയുമെല്ലാം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അപർണ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണ വിശേഷങ്ങൾ പങ്കുവച്ചത്.

* ‘പതിനഞ്ചു വയസ്സായ ശേഷമാണ് ഞാൻ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്. എന്നും എന്റെ മനസ്സിൽ ഞാനൊരു പ്യുവർ മലയാളിയാണ്. *

*ഫ്രാൻസിലേക്ക് ഞാൻ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ്. അവൾ ഒരു കാർഡിയോളജിസ്റ്റ് ആണ്. *

*ഞാൻ കൂടെ ഉണ്ടാകേണ്ടതാണ്. അവളല്ലാതെ എനിക്ക് അവിടെ ഒന്നും ഇല്ല. ഞാനും അമൃത ശ്രീയും സിംപിൾ ലൈഫ് ഫോളോ ചെയ്യുന്നവരാണ്. ഫ്രാൻസിലെത്തുമ്പോൾ ഫുൾ ഫാമിലി ഓറിയന്റഡ് ആണ്. ലൈഫിൽ അധികം ഫോഴ്‌സ് കൊടുക്കാത്ത ആളാണ് ഞാൻ. *

*എന്തെങ്കിലും ഒരു അവസരം വന്നാൽ തനിക്ക് പറ്റിയ കാര്യമാണോ എന്നൊക്കെ നോക്കിയ ശേഷമാണു അതിനൊപ്പം പോകുക’.* അപർണ അഭിമുഖത്തിൽ വ്യക്തമാക്കി.

* എത്ര വർഷം ഇവിടെ ഉണ്ടാകുമോ എന്നൊന്നും അറിയില്ല. ഞാൻ തിരികെ പോകുമോ എന്നും അറിയില്ല. ഇവിടെ നിന്നാകുമോ എനിക്ക് കുട്ടികളുണ്ടാവുക എന്നൊന്നും അറിയില്ല. ഞാൻ വളർന്ന പോലെ എന്റെ കുഞ്ഞുങ്ങൾ വളരണമെന്നൊരു ആഗ്രഹം ഉണ്ട്. *

*കാരണം ഇവിടെ എന്റെ കുട്ടിക്കാലം അത്രയും മനോഹരമായിരുന്നു. അമൃതയാണ് എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തത്. അതുകൊണ്ട് അവളെ സപ്പോർട്ട് ചെയ്യാൻ ഞാൻ ഫ്രാൻസിലും ഉണ്ടാകണം. 8 വർഷമായി ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് തുടങ്ങിയിട്ട്’.* അപർണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/144648/aparnamulberry-am-pure-malayali-mind-going-france-support-wife-aparna)