---
title: "#MeeraVasudev | മീരാ വാസുദേവിന്റെ നോ മേക്കപ്പ് ലുക്ക്; ഏറ്റെടുത്ത് ആരാധകർ "
english_title: "#MeeraVasudev #no #makeup #look #Fans #takeover"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144647/meeravasudev-no-makeup-look-fans-takeover"
published_at: "2023-09-07T23:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa0e6278394_meera.jpg"
keywords: []
---

# #MeeraVasudev | മീരാ വാസുദേവിന്റെ നോ മേക്കപ്പ് ലുക്ക്; ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** ** **മീരാ വാസുദേവ് തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായത്. എന്നാല്‍ ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്രയായും മീരാ വാസുദേവ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

## Article Content

** **മീരാ വാസുദേവ് തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായത്. എന്നാല്‍ ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്രയായും മീരാ വാസുദേവ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

കഥാപാത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവുമാണ് നടി. തന്റെ യാത്രകളുടെയും വിശേഷങ്ങളുടെയും സിനിമയുടെയും ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുള്ള മീരാ വാസുദേവ് ക്യാപ്ഷനും പ്രാധാന്യം നല്‍കാറുണ്ട്.

അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകരുടെ ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുന്നത്. നോ മേക്കപ്പ് ലുക്കിലുള്ള രണ്ട് ഫോട്ടോകള്‍ക്കൊപ്പമാണ് മീരാ വാസുദേവിന്റെ പോസ്റ്റ്.

* നിങ്ങളുടെ കഴിവിന് തുരങ്കം വയ്ക്കുന്ന എന്തില്‍ നിന്നും മാറിപ്പോവുക. ഇതാണ് ജീവിതം. ഒരേയൊരു ജീവിതം. അത് ജീവിയ്ക്കുക. സ്‌നേഹിക്കുക, മറ്റുള്ളവരെ ദ്രോഹിക്കാതെയും, നിങ്ങളെ ഉപദ്രവിക്കാന്‍ അനുവദിക്കാതെയും ആഘോഷിക്കുക -*എന്നാണ് മീര വാസുദേവിന്റെ പോസ്റ്റ്

### Related Links & Sources
- [Original Story Source](https://moviemax.in/news/144647/meeravasudev-no-makeup-look-fans-takeover)