---
title: "സെക്‌സ് വര്‍ക്ക് ചെയ്തിട്ടുണ്ട്; ഞെട്ടിക്കുന്ന ജീവിതകഥ പങ്കുവെച്ച് ദീപ്തി കല്യാണി"
english_title: "Has done sex work; Deepti Kalyani shares shocking life story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14460/has-done-sex-work-deepti-kalyani-shares-shocking-life-story"
published_at: "2021-12-04T19:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab7a29a3f47_deepthiiii.jpg"
keywords: []
---

# സെക്‌സ് വര്‍ക്ക് ചെയ്തിട്ടുണ്ട്; ഞെട്ടിക്കുന്ന ജീവിതകഥ പങ്കുവെച്ച് ദീപ്തി കല്യാണി

> **Lead Summary:** ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവര്‍ ഗേളായി ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികള്‍ അറിയുന്നത്. നര്‍ത്തകിയും മോഡലും ഒക്കെയായ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമുമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന കാര്യങ്ങളെക്കുറിച്ച് അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവര്‍ ഗേളായി ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികള്‍ അറിയുന്നത്. നര്‍ത്തകിയും മോഡലും ഒക്കെയായ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമുമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന കാര്യങ്ങളെക്കുറിച്ച് അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിന്റെ അനിയന്‍ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് ഏട്ടന്‍ എന്നും വീട്ടില്‍ വന്നു ക്രൂരമായി തല്ലുമായിരുന്നു എന്നും ദീപ്തി ഓര്‍ത്തു പറഞ്ഞു.വളരെ വേദന നിറഞ്ഞ ബാല്യമായിരുന്നു തന്റേതെന്നാണ് ദീപ്തി കല്യാണി പറയുന്നത്. പെൺകുട്ടികൾക്കൊപ്പം സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന തന്റെ യൂണിഫോം പരസ്യമായി ആളുകൾ ഉയർത്തി നോക്കിയിട്ടുണ്ടെന്നാണ്  ദീപ്തി പറഞ്ഞു. 

‘എന്നെപ്പറ്റി കൂട്ടുകാര്‍ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടന്‍ വീട്ടില്‍ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവര്‍ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാന്‍ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവള്‍ക്കൊപ്പമാണ് ഞാന്‍ ബാംഗ്ലൂരിലേക്ക് പോകുന്നതും,’ എന്നും ദീപ്തി.

ബാംഗളൂരില്‍ എത്തിയതും പൂര്‍ണമായി സ്ത്രീയായി മാറുവാന്‍ തീരുമാനിച്ചു ദീപ്തി. അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്‌സ് വര്‍ക്ക് ചെയുക വരെ ചെയ്തു എന്നാണ് ഷോയില്‍ ദീപതു പറഞ്ഞത്.‘എനിക്ക് പൂര്‍ണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സര്‍ജറിയും. അതിനായി പണം സമ്പാദിക്കാന്‍ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്‌സ് വര്‍ക്കും ഒക്കെ ചെയ്തു. അതില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാന്‍ സര്‍ജറി ചെയ്തു, ഇപ്പോള്‍ ഞാന്‍ ഒരു പൂര്‍ണ്ണ സ്ത്രീ ആണ്,’ താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/14460/has-done-sex-work-deepti-kalyani-shares-shocking-life-story)