---
title: "#jawan | 'ജവാൻ' ആദ്യ കളക്ഷൻ റിപ്പോര്‍ട്ട്"
english_title: "#jawan #firstday #collection #report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144594/jawan-firstday-collection-report"
published_at: "2023-09-07T19:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9da1bb3ed1_jawaan.jpg"
keywords: []
---

# #jawan | 'ജവാൻ' ആദ്യ കളക്ഷൻ റിപ്പോര്‍ട്ട്

> **Lead Summary:** ** ഷാ**രൂഖ് ഖാൻ ചിത്രം ജവാൻ പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രത്തിന് ഏറെ പ്രതീക്ഷകൾ നൽകിയിരുന്നു. ഹിന്ദിയില്‍ ആദ്യമായി ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും പ്രതീക്ഷകൾ കൂട്ടി. പ്രീ- റിലീസ് സെയിലിലൂടെ മികച്ച കളക്ഷൻ ചിത്രം നേടി. ജവാന് തീയറ്ററിലെ ആദ്യ പ്രതീകരണങ്ങളും മികച്ചതായിരുന്നു. റിലീസിന് ജവാൻ എത്ര കളക്ഷൻ നേടും എന്നതിന്റെ സൂചനകള്‍ വന്നിരിക്കുകയാണ്.

## Article Content

** ഷാ**രൂഖ് ഖാൻ ചിത്രം ജവാൻ പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രത്തിന് ഏറെ പ്രതീക്ഷകൾ നൽകിയിരുന്നു. ഹിന്ദിയില്‍ ആദ്യമായി ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും പ്രതീക്ഷകൾ കൂട്ടി. പ്രീ- റിലീസ് സെയിലിലൂടെ മികച്ച കളക്ഷൻ ചിത്രം നേടി. ജവാന് തീയറ്ററിലെ ആദ്യ പ്രതീകരണങ്ങളും മികച്ചതായിരുന്നു. റിലീസിന് ജവാൻ എത്ര കളക്ഷൻ നേടും എന്നതിന്റെ സൂചനകള്‍ വന്നിരിക്കുകയാണ്.

ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് തന്റെ സോഷ്യൽ മീഡിയയിലൂടെ രാജ്യത്തെ നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപ നേടിയപ്പോള്‍ സിനിപൊളിസില്‍ 3.75 കോടിയും നേടി. 12 മണി വരെ ആകെ 19.35 കോടിയായിരിക്കുകയാണ്. ഹൈപ്പുമായെത്തിയ ജവാന്റെ റിലീസ് ദിവസ കളക്ഷൻ വിശദമായി വ്യക്തമാകാൻ നാളത്തെ റിപ്പോര്‍ട്ടിന് ലഭിക്കുന്നത് വരെ കാത്തിരിക്കണം. പഠാന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ ജവാന് ആകില്ലെന്നാണ് ഇപ്പോഴത്തെ സൂചനകളില്‍ നിന്ന് മനസിലാകുന്നത്.

ജവാനില്‍ നായികയായി എത്തിയിരിക്കുന്ന നയൻതാര മികച്ച പ്രകടനമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വില്ലൻ വേഷത്തില്‍ വിജയ് സേതുപതിയും ചിത്രത്തില്‍ തിളങ്ങിയിട്ടുണ്ട്.

വ്യത്യസ്‍ത മേക്കോവറുകളിലാണ് ചിത്രത്തില്‍ ഷാരൂഖ് ഖാൻ എത്തിയിരിക്കുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് പ്രതീക്ഷകള്‍ നിറവേറ്റാൻ കഴിഞ്ഞിട്ടില്ല എന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144594/jawan-firstday-collection-report)