---
title: "#bhoomikachawla |  കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്; തുറന്ന് പറഞ്ഞ് ഭൂമിക ചൗള"
english_title: "#Iam #willing #act #bedroom #scenes #BhumikaChawla"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144575/iam-willing-act-bedroom-scenes-bhumikachawla"
published_at: "2023-09-07T17:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9be4d6c575_bhoomika_1.jpg"
keywords: []
---

# #bhoomikachawla |  കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്; തുറന്ന് പറഞ്ഞ് ഭൂമിക ചൗള

> **Lead Summary:** പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഭൂമിക ചൗള. സൂര്യ നായകനായ സില്ലിന് ഒരു കാതൽ എന്ന സിനിമയിലൂടെയാണ് ഭൂമിക പ്രേക്ഷക ഹൃദയം കീഴടക്കിയത്. പിന്നീട് വിജയ് നായകനായ ബദ്രിയിലൂടെ തമിഴിലേക്കും എത്തിയ ഭൂമിക വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയത്. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ഭ്രമരത്തിലാണ് ഭൂമിക ആദ്യമായി അഭിനയിക്കുന്നത്. തമിഴിലേക്ക് അടക്കം തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഭൂമിക ഇപ്പോൾ.

## Article Content

പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഭൂമിക ചൗള. സൂര്യ നായകനായ സില്ലിന് ഒരു കാതൽ എന്ന സിനിമയിലൂടെയാണ് ഭൂമിക പ്രേക്ഷക ഹൃദയം കീഴടക്കിയത്. പിന്നീട് വിജയ് നായകനായ ബദ്രിയിലൂടെ തമിഴിലേക്കും എത്തിയ ഭൂമിക വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയത്. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ഭ്രമരത്തിലാണ് ഭൂമിക ആദ്യമായി അഭിനയിക്കുന്നത്. തമിഴിലേക്ക് അടക്കം തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഭൂമിക ഇപ്പോൾ.

നല്ല വേഷങ്ങൾ ലഭിച്ചാൽ തിരിച്ചുവരവുണ്ടാകും എന്നാണ് ഭൂമിക പറയുന്നത്. അതിനിടെ ഒരു അഭിമുഖത്തിൽ ഭൂമിക പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. മുൻപ് അധികം ഗ്ലാമറസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും കിടപ്പറ രംഗങ്ങളിൽ ഒന്നും അങ്ങനെ അഭിനയിച്ചിട്ടില്ലാത്ത നടിയാണ് ഭൂമിക. എന്നാൽ കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ കിടപ്പറ രംഗങ്ങളിൽ അടക്കം അഭിനയിക്കാൻ താൻ തയ്യാറാണെന്ന് ഭൂമിക പറയുന്നു.

കഥയ്ക്ക് ആവശ്യമാണെങ്കിൽ സെക്‌സിയായ ബെഡ്‌റൂം രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് കുഴപ്പമില്ല നടി തുറന്നു പറഞ്ഞു. അതുപോലെ തന്റെ ദുശ്ശീലത്തെ കുറിച്ചും നടി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഒരിക്കലെങ്കിലും മദ്യപിച്ചിട്ടുണ്ടോ, മദ്യപിക്കുന്ന ശീലമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താൻ മദ്യപിക്കാറുണ്ടെന്ന് പറയുകയായിരുന്നു ഭൂമിക.

സത്യസന്ധമായി പറയുകയാണെങ്കിൽ അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല എന്നാണ് ഭൂമിക പറഞ്ഞത്.നിലവിൽ ഭർത്താവിനും മകനുമൊപ്പം മുംബൈയിലാണ് ഭൂമികയുടെ താമസം. വളരെയേറെ കാലം തന്റെ കാമുകനായിരുന്ന ഭരത് താക്കൂറിനെയാണ് നടി വിവാഹം ചെയ്തത്. വിവാഹശേഷമോ മകൻ ജനിച്ച ശേഷമോ വലിയ ഇടവേളകളിലേക്ക് ഭൂമിക പോയിരുന്നില്ല. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഭൂമിക പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144575/iam-willing-act-bedroom-scenes-bhumikachawla)