( moviemax.in ) മമ്മുട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് 'ഭ്രമയുഗം' സ്പെഷ്യല്‍ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. കറപുരണ്ട പല്ലുകളും, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാൻ സാധിക്കും. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17നാണ് ആരംഭിച്ചത്. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ കാര്യത്തില്‍ ഏകദേശ സൂചന ഇന്നത്തെ പോസ്റ്ററിലൂടെ ലഭിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിക്കുന്നത് തന്നെ ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുവാൻ മാത്രമായാണ്. ഇവരുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനിംഗ് - ജോതിഷ് ശങ്കർ, എഡിറ്റിംഗ് - ഷഫീക്ക് മുഹമ്മദ് അലി, സംഗീതം - ക്രിസ്റ്റോ സേവ്യർ, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂംസ് - മെൽവി ജെ എന്നിവര്‍ നിർവ്വഹിക്കുന്നു.
Content Highlight: #mammootty #movie #bramayugam #poster

































