#nayanthara | നയൻതാര ചെയ്തതും ശരിയായില്ല; താര റാണികൾ ഒന്നിച്ച ജവാന് പിന്നിൽ നടന്നത് ഇത്

#nayanthara  |  നയൻതാര ചെയ്തതും ശരിയായില്ല; താര റാണികൾ ഒന്നിച്ച ജവാന് പിന്നിൽ നടന്നത് ഇത്
2023-09-07T15:52:00 | By Kavya N

ഇന്ത്യൻ സിനിമാ രം​ഗത്ത് ലേഡി സൂപ്പർസ്റ്റാറുകളായി അറിയപ്പെടുന്നവരാണ് നയൻതാരയും ദീപിക പദുകോണും. കരിയറിൽ ചില സമാനതകളും ഇരുവർക്കും ഉണ്ട്. 2013 എന്ന വർഷം ദീപികയുടെ കരിയറിലെ സുവർണകാലമായാണ് അറിയപ്പെടുന്നത്. ചെന്നെെ എക്സ്പ്രസ്, രാം ലീല എന്നീ സിനിമകളിലൂടെ ദീപികയുടെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. ഇന്നത്തെ താരമാക്കി ദീപികയെ മാറ്റിയതിൽ ഈ സിനിമകൾക്കുള്ള പങ്ക് ചെറുതല്ല.

സമാനമായി അതേവർഷം തന്നെയാണ് തമിഴകത്ത് നയൻതാരയ്ക്കും ശക്തമായ തിരിച്ച് വരവ് സാധ്യമായത്. നയൻതാരയും ദീപികയും ആദ്യമായി ഒരുമിച്ച് ഒരു സിനിമയിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഷാരൂഖ് ഖാൻ ചിത്രം ജവാനിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. നയൻതാര നായിക വേഷം ചെയ്യുമ്പോൾ ദീപിക അതിഥി വേഷത്തിലെത്തുന്നു.

ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. ജവാനിൽ ദീപികയെ അതിഥി താരമായി കാസ്റ്റ് ചെയ്തത് നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് വിവരം. തന്നേക്കാൾ വലിയ ശമ്പളം അതിഥി വേഷത്തിൽ ദീപികയ്ക്ക് കൊടുക്കുന്നതിലാണ് നടി ആശങ്കപ്പെട്ടതെന്നും പറയുന്നു. അതുപോലെ ജവാന്റെ ഓഡിയോ ലോഞ്ചിന് നയൻതാര എത്താത്തത് ശരിയായില്ലെന്നും ചെയ്യാറു ബാലു പറയുന്നു.

അതേസമയം ഇതേക്കുറിച്ച് ജവാൻ സിനിമയുടെ അടുത്ത വൃത്തങ്ങളൊന്നും പ്രതികരിച്ചിട്ടില്ല. യൻതാരയേക്കാൾ പ്രതിഫലം അതിഥി വേഷത്തിൽ വന്ന ദീപികയ്ക്ക് ലഭിച്ചോ എന്നും വ്യക്തമല്ല. മിനിട്ടുകൾ മാത്രമുള്ള അതിഥി വേഷത്തിന് പൊതുവെ താരങ്ങളാരും വലിയ തുക പ്രതിഫലമായി വാങ്ങാറില്ല. സൗഹൃദം കണക്കിലെടുത്ത് സൗജന്യമായി പോലും സൂപ്പർ സ്റ്റാറുകൾ അതിഥി വേഷത്തിൽ എത്താറുണ്ട്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ജവാന് ലഭിക്കുന്നത്.

Content Highlight: #Nayantara #didnot #right # happened #behind #jawan #starqueens #cametogether

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup