---
title: "#meghna | ഇങ്ങനെ ഇരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി; തുറന്ന് പറഞ്ഞ് നടി മേഘ്ന"
english_title: "#Ifelt #iwould #mad #i sat #like #this #Meghna #actress #Meghna #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144536/ifelt-iwould-mad-i-sat-like-this-meghna-actress-meghna-openly"
published_at: "2023-09-07T14:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f994bfb07f3_meghna_7.jpg"
keywords: []
---

# #meghna | ഇങ്ങനെ ഇരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി; തുറന്ന് പറഞ്ഞ് നടി മേഘ്ന

> **Lead Summary:** രാജിന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ ആരാധകരെയെല്ലാം വിഷമിപ്പിച്ചിരുന്നു. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം വലിയ ആഘാതമാണ് മേഘ്നയ്ക്കുണ്ടാക്കിയത്. ഭർത്താവിന്റെ മരണ സമയത്ത് ​മേഘ്ന ​ഗർഭിണിയായിരുന്നു. ഭർത്താവ് മരിച്ച് നാല് മാസത്തിനുള്ളിൽ ​മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകി. റയാൻ രാജ് സർജ എന്നാണ് മകന്റെ പേര്.

## Article Content

രാജിന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ ആരാധകരെയെല്ലാം വിഷമിപ്പിച്ചിരുന്നു. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം വലിയ ആഘാതമാണ് മേഘ്നയ്ക്കുണ്ടാക്കിയത്. ഭർത്താവിന്റെ മരണ സമയത്ത് ​മേഘ്ന ​ഗർഭിണിയായിരുന്നു. ഭർത്താവ് മരിച്ച് നാല് മാസത്തിനുള്ളിൽ ​മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകി. റയാൻ രാജ് സർജ എന്നാണ് മകന്റെ പേര്.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് മേഘ്നയ്ക്ക് വിഷമഘട്ടത്തിൽ ആശ്വാസമായത്. ഏറെക്കാലമായി അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന മേഘ്ന 'തദ്സമ തദ്ഭവ' എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരികയാണ്. ഒരു അഭിമുഖത്തിൽ മേഘ്ന രാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആ സംഭവത്തിന് ശേഷം എല്ലാവർക്കും എന്റെ ജീവിതത്തെക്കുറിച്ച് അറിയാം. അടിസ്ഥാന രഹിതമായ വാർത്തകൾ എന്നെക്കുറിച്ച് തുടരെ വരാൻ തുടങ്ങി.

സത്യം മറ്റൊന്നാണ്. സിനിമാ കുടുംബമാണെങ്കിലും യൂട്യൂബ് കൾച്ചറിനെ പറ്റി എന്റെ മാതാപിതാക്കൾക്ക് അറിയില്ല. അപ്പോഴാണ് ഞാൻ തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാം എന്ന് തീരുമാനിച്ചത്. യൂട്യൂബ് ചാനൽ തുടങ്ങാൻ ഇതും ഒരു കാരണമാണെന്നും മേഘ്ന വ്യക്തമാക്കി.​ തുടരെ തെറ്റായ പ്രചരണങ്ങൾ വരുമ്പോൾ കാര്യമാക്കാതായി. ഇവരെ മാറ്റാൻ പറ്റില്ല, അതിന് വേണ്ടി ഊർജം കളയേണ്ടതില്ലെന്നും തിരിച്ചറിഞ്ഞു.

മകനെക്കുറിച്ചും മേഘ്ന രാജ് സംസാരിച്ചു. അവൻ വളരെ വികൃതിയാണ്. രണ്ട് മാസം മുമ്പാണ് സ്കൂളിൽ പോയി തുടങ്ങിയത്. ഇപ്പോൾ തന്നെ പരാതി വന്നിട്ടുണ്ട്. ഒരിടത്തും ഇരിക്കുന്നില്ല എന്നൊക്കെ പറയുന്നു. ഇപ്പോൾ അവന് സിനിമാ ഡയലോ​ഗുകൾ പറയാൻ പറ്റും. ഞാൻ അവന് പഠിപ്പിച്ച് കൊടുത്ത ആദ്യ ഡയലോ​ഗ് രജിനികാന്ത് സാറുടെ ഡയലോ​ഗാണ്. ഞാൻ കർണാടകക്കാരിയായതിനാൽ ഇത് പ്രേക്ഷകർ എങ്ങനെ എടുക്കുമെന്ന് അറിയില്ല. ചിരു രജിനി സാറുടെ വലിയ ഫാൻ ആയിരുന്നു.

വീട്ടിൽ നിറയെ പോസ്റ്ററുകൾ ഉണ്ടെന്നും മേഘ്ന വ്യക്തമാക്കി. മുഴുവൻ സമയവും മകന് വേണ്ടി മാറ്റി വെക്കാനാണ് ആ​ഗ്രഹിച്ചത്. വീട്ടിൽത്തന്നെ ഇരിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ലെന്ന് എന്നേക്കാളും എന്റെ ചുറ്റുമുള്ളവർ മനസിലാക്കി. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുകയും വർക്ക് ചെയ്യുകയും വേണം. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്താകുമെന്ന് അവർ കരുതി. അങ്ങനെയാണ് സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാൻ തീരുമാനിക്കുന്നതെന്നും മേഘ്ന രാജ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/144536/ifelt-iwould-mad-i-sat-like-this-meghna-actress-meghna-openly)