---
title: "മരയ്ക്കാറിൻറെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് "
english_title: "Maraikar's first day collection report is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14450/maraikars-first-day-collection-report-is-out"
published_at: "2021-12-04T18:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab6bd48e1d3_marakkaar.jpg"
keywords: []
---

# മരയ്ക്കാറിൻറെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് 

> **Lead Summary:** മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിൻ്റേ സിംഹം. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യൻ സിനിമയിലെ തന്നെ ചില മുൻനിര താരങ്ങൾ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിൽ നിന്നും ചിത്രം നേടിയ റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഗംഭീര പ്രകടനം തന്നെയാണ് ചിത്രം കാഴ്ച വച്ചിരിക്കുന്നത്.

## Article Content

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിൻ്റേ സിംഹം. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യൻ സിനിമയിലെ തന്നെ ചില മുൻനിര താരങ്ങൾ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിൽ നിന്നും ചിത്രം നേടിയ റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഗംഭീര പ്രകടനം തന്നെയാണ് ചിത്രം കാഴ്ച വച്ചിരിക്കുന്നത്.

ആദ്യദിനം കേരളത്തിൽ നിന്ന് ആറു കോടി 70 ലക്ഷം രൂപയാണ് ചിത്രം നേടിയത്. കുറുപ്പ് എന്ന ചിത്രം നേടിയത് നാലു കോടി 70 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ഇത്. അതുപോലെതന്നെ ഓൾ ടൈം കേരള ടോപ് കളക്ഷൻ ലിസ്റ്റ് നോക്കിയാൽ ഒടിയൻ ചിത്രത്തിന് പുറകിൽ രണ്ടാംസ്ഥാനത്താണ് മരയ്ക്കാർ. ലൂസിഫറിനെ ആണ് ചിത്രം മറികടന്നത്.

ഏഴു കോടി 20 ലക്ഷം ആണ് ഒടിയൻ എന്ന ചിത്രം നേടിയിട്ടുള്ളത്. ഈ റെക്കോർഡിങ് തൊട്ടടുത് ആയി ആണ് മരയ്ക്കാർ എന്ന ചിത്രം സ്ഥാനം പിടിച്ചത്. ലൂസിഫർ ആണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. അതേസമയം യു കെ ബോക്സ് ഓഫീസിൽ ആദ്യദിനം ചിത്രം 58 ലക്ഷം രൂപ നേടിയിരുന്നു. ഓസ്ട്രേലിയയിൽ ആദ്യദിനം 25 ലക്ഷമായിരുന്നു കളക്ഷൻ. മറ്റ് ചിലർ വിദേശരാജ്യങ്ങളിലും മികച്ച ഓപ്പണിങ് ആണ് ചിത്രം നേടിയത്. ചിത്രത്തിൻറെ ആദ്യദിനം വേൾഡ് വൈഡ് കളക്ഷൻ റെക്കോർഡുകൾ തകർത്തിട്ട് ഉണ്ട് എന്നാണ് സൂചന.

ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് തുടക്കത്തിൽ ചിത്രം നേടിയത്. നിരവധി മതി വിമർശനങ്ങളും ചിത്രത്തിനെതിരെ ഉണ്ടായിരുന്നു. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയായിരുന്നു അതിൽ ഒന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14450/maraikars-first-day-collection-report-is-out)