logo

ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് സ്മിതയുടെ അച്ഛനായാൽ മതി വിനു ചക്രവർത്തി

Published at Jun 8, 2021 12:52 PM ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് സ്മിതയുടെ അച്ഛനായാൽ മതി വിനു ചക്രവർത്തി

സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മോഹൻലാൽ ചിത്രം സ്പടികത്തിലെ ഏഴുമല പൂഞ്ചോല, മമ്മൂട്ടി ചിത്രം അഥർവത്തിലെ പുഴയോരത്ത് എന്നീ ഗാന രംഗങ്ങൾ ആയിരിക്കും, ഇന്നും നമ്മുടെ മനസ്സിൽ അവരുടെ രൂപം അങ്ങനെ തന്നെ നിൽക്കുന്നു. മലയാളത്തിൽ മമ്മൂട്ടി ചിത്രം  അഥർവം ആയിരുന്നു നടിയുടെ മികച്ച ചിത്രങ്ങളിൽ ഒന്ന്. ഒരു സമയത്ത് തെന്നിന്ത്യയെ ആവേശത്തിലാക്കിയ കലാകാരിയായിരുന്നു സിൽക്ക് സ്മിത. വിജയ ലക്ഷ്മി എന്നായിരുന്നു നടിയുടെ യഥാർഥ പേര്.

കേവലം നാല് വര്‍ഷം കൊണ്ട് ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച സില്‍ക് 1996 ലാണ് നമ്മളെ വിട്ടു പോയത്. അവരുടെ വേർപാടിൽ ഇന്നും വേദനിക്കുന്ന ഒരുപാടു പേരുണ്ട്. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ വിശാലമായ ഒരു മനസ്സിനുടമയായിരുന്നു, അടുത്തറിയാവുന്ന പലരും ഇതേ അഭിപ്രായമാണ് പറയുന്നത്. വണ്ടിച്ചക്രം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സ്മിതയുടെ ആദ്യ കഥാപാത്രത്തിന്റെ പേര് സില്‍ക് എന്നായിരുന്നു. പില്‍ക്കാലത്ത് ഈ പേര് കൂടി ചേര്‍ത്താണ് സില്‍ക് സ്മിത എന്ന അറിയപ്പെട്ടത്.


തമിഴ് സംവിധായകൻ വിനു ചക്രവർത്തിയാണ് സ്മിതയെ സിനിമയിൽ കൊണ്ടുവന്നത്, വണ്ടിച്ചക്രമെന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി അദ്ദേഹം തന്റെ കഥക്ക് പറ്റിയ കഥാപാത്രങ്ങളെ തേടിയിറങ്ങി, എവിഎം സ്റ്റുഡിയോയ്ക്ക് അടുത്ത് നില്‍ക്കുമ്പോളാണ് സമീപത്തെ ധാന്യ മില്ലില്‍ ആ പെണ്‍കുട്ടിയെ കാണുന്നത്. കൊത്തി വലിക്കുന്ന കണ്ണുകളാണ് ആദ്യം ഉടക്കിയത്. ഇതാണ് ഞാൻ അന്വേഷിച്ച കഥാപാത്രമെന്ന് മനസ് പറഞ്ഞു. ശേഷം ആറു മാസത്തോളം സ്മിതയെ ആ സിനിമക്ക് വേണ്ടി പരിശീലിപ്പിച്ചു. വിനുവിന്റെ ഭാര്യയാണ് അന്ന് സ്മിതയെ സിനിമക്ക് വേണ്ടി ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ പഠിപ്പിച്ചത്..

സിനിമ സൂപ്പർ ഹിറ്റായി മാറുകയായിരുന്നു.  ആ ചിത്രത്തിലെ കഥാപാത്രമായി  സ്മിത സ്‌ക്രീന്‍ നിറഞ്ഞപ്പോള്‍ ആരാധക ലക്ഷങ്ങളെ അവര്‍ മത്തുപിടിപ്പിച്ചു. അന്നുമുതൽ സ്മിതയുടെ കാലം തുടങ്ങുകയായിരുന്നു, വെറും നാല് വര്‍ഷം കൊണ്ട് അഭിനയിച്ചത് 200 ലേറെ സിനിമകള്‍. സില്‍ക്ക് ഇല്ലാത്ത സിനിമയില്ലെന്നായി. നായകസ്ഥാനത്ത് രജനികാന്തോ,കമല്‍ഹാസനോ മമ്മൂട്ടിയോ മോഹന്‍ലാലോ ആയാലും ചിത്രത്തിന്റെ വിജയത്തിനായി സിൽക്കിന്റെ ഡാൻസ് നിർബദ്ധമായിരുന്നു.

വിനു ചക്രവർത്തി പിന്നീട് സ്മിതയുടെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു, ആ സമയത്ത് പലരും ഇവരുടെ ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചിരുന്നു, എന്നാൽ അന്ന് ആ വാർത്തയോട് അദ്ദേഹം ശ്കതമായി എതിർത്തിരുന്നു, ഒരിക്കൽ ഒരാൾ തന്നോട് ചോദിച്ചു എന്നെയും സ്മിതയെയും ഒരു മുറിയിൽ പൂട്ടി ഇട്ടാൽ എന്ത് സംഭവിക്കുമെന്ന് പക്ഷെ അദ്ദേഹം പറഞ്ഞു, നിങ്ങൾക്ക് അവൾ സിൽക്ക് ആണ് പക്ഷെ എനിക്ക് അവൾ വിജയ ലക്ഷ്മിയാണ്, അവൾ എനിക്ക് സ്വന്തം മകളെപോലെയാണ്, അച്ഛനും അമ്മയും ഇല്ലാതെ വളർന്ന കുട്ടിയാണ് അതുകൊണ്ടാണ് അവൾ ഇനങ്ങനെയൊക്കെ ആയി തീർന്നത്..


മറ്റുള്ളവരുടെ വളർച്ചക്ക് വേണ്ടി അവൾ ജീവിച്ചു. അവസാനം എല്ലാവരും അവരെ ചൂഷണം ചെയ്തു, സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ പോയി.. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് സ്മിതയുടെ അച്ഛനായാൽ മതി എന്നുമാണ് അദ്ദേഹം പറഞ്ഞത്.. എന്നാൽ ഒരു സാധാരക്കാരി പെട്ടന്ന് ഒരു താരമായി മാറിയപ്പോൾ അഹങ്കാരം തലക്ക് പിടിച്ചിരുന്നു എന്നൊക്കെ അന്ന് കഥകൾ ഉണ്ടായിരുന്നു, ശിവാജി ഗണേശന്‍ സെറ്റിലേക്ക് കയറി വന്നപ്പോള്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വച്ചിരുന്നു, എംജിആര്‍ മുഖ്യമന്ത്രി ആയിരിക്കവേ അദ്ദേഹം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ആന്ധ്രയിലേക്ക് ഷൂട്ടിങ്ങിന് പോയി ഇതൊക്കെ അവർക്ക് അഹങ്കാരി എന്ന പേര് നേടി കൊടുത്തിരുന്നു….

സിനിമ നിർമാണത്തിലേക്ക് ഇറങ്ങിയത് കാരണം ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ നടിക്ക് ഉണ്ടായിരുന്നു, പിന്നീട് പ്രണയനൈരാശ്യം, കടുത്ത വിഷാദം ഇതൊക്കെ അവരെ വല്ലാതെ അലട്ടിയിരുന്നു.. ജീവിതം പോലെത്തന്നെ നിഗൂഢമായിരുന്നു അവരുടെ വിയോഗവും.. വിടപറയുന്നതിനു മുമ്പ് മുന്‍പ് അവര്‍ ലോകത്തോട് എന്തോ പറയാന്‍ ആഗ്രഹിച്ചിരിക്കണം. അതാവാം തന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന നടി അനുരാധയെയും കന്നഡ നടന്‍ രവിചന്ദ്രനെയും വിളിച്ചിരുന്നു എന്നാൽ അവർക്ക് അന്ന് എത്താൻ കഴിഞ്ഞിരുന്നില്ല.

If I had another birth, I would have become Smitha's father

Related Stories
അവഞ്ചേഴ്സ് സംവിധായകർക്കൊപ്പം ധനുഷ്; 'ദ ഗ്രേ മാൻ' ഇനി എഡിറ്റിം​ഗ് ടേബിളിലേക്ക്

Aug 1, 2021 09:14 AM

അവഞ്ചേഴ്സ് സംവിധായകർക്കൊപ്പം ധനുഷ്; 'ദ ഗ്രേ മാൻ' ഇനി എഡിറ്റിം​ഗ് ടേബിളിലേക്ക്

ഇപ്പോഴിതാ കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിരിക്കുകയാണ്. റൂസ്സോ സഹോദരന്മാര്‍ തന്നെയാണ് ചിത്രത്തിന്റെ...

Read More >>
ക്യാപ്റ്റൻ വിക്രം ബത്ര ആയി സിദ്ധാര്‍ഥ് മല്‍ഹോത്ര, പ്രണയഗാനം പുറത്തുവിട്ടു

Aug 1, 2021 08:11 AM

ക്യാപ്റ്റൻ വിക്രം ബത്ര ആയി സിദ്ധാര്‍ഥ് മല്‍ഹോത്ര, പ്രണയഗാനം പുറത്തുവിട്ടു

സിനിമയുടെ ഫോട്ടോ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയിലെ പുതിയ ഗാനം...

Read More >>
Trending Stories