---
title: "#madhuridixit | ബ്ലൗസ് അഴിച്ച് ബ്രാ മാത്രമിട്ട് വരണം, ഒന്നും മറച്ചുപിടിക്കരുത്;മാധുരിയോട് ഡയറക്ടർ; സംഭവം ഇങ്ങനെ "
english_title: "#blouse #shouldbe #takenoff #only #bra #shouldbe #worn #nothing #shouldbe #hidden #Director "
publisher: "moviemax.in"
canonical_url: "https://moviemax.in/news/144485/blouse-shouldbe-takenoff-only-bra-shouldbe-worn-nothing-shouldbe-hidden-director"
published_at: "2023-09-07T11:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f97b3e9c580_madhuri_1.jpg"
keywords: []
---

# #madhuridixit | ബ്ലൗസ് അഴിച്ച് ബ്രാ മാത്രമിട്ട് വരണം, ഒന്നും മറച്ചുപിടിക്കരുത്;മാധുരിയോട് ഡയറക്ടർ; സംഭവം ഇങ്ങനെ 

> **Lead Summary:** എണ്‍പതുകളിലെ മുന്‍നിര സംവിധായകനായിരുന്നു ടിന്നു ആനന്ദ്. അമിതാഭ് ബച്ചനേയും മാധുരി ദീക്ഷിതിനേയും ആദ്യമായി ഒരുമിപ്പിച്ചതും അദ്ദേഹമായിരുന്നു. ബച്ചന്‍ സൂപ്പര്‍ താരമായി വിലസിയിരുന്നു കാലം. മാധുരിയാകട്ടെ തേസാബിന്റേയും രാം ലക്കണിന്റേയും വിജയത്തിന്റെ തിളക്കത്തിലും. 'സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ മാധുരിയുമായി വഴക്കുണ്ടായെന്ന് ടിന്നു പറയുന്നത്.

## Article Content

എണ്‍പതുകളിലെ മുന്‍നിര സംവിധായകനായിരുന്നു ടിന്നു ആനന്ദ്. അമിതാഭ് ബച്ചനേയും മാധുരി ദീക്ഷിതിനേയും ആദ്യമായി ഒരുമിപ്പിച്ചതും അദ്ദേഹമായിരുന്നു. ബച്ചന്‍ സൂപ്പര്‍ താരമായി വിലസിയിരുന്നു കാലം. മാധുരിയാകട്ടെ തേസാബിന്റേയും രാം ലക്കണിന്റേയും വിജയത്തിന്റെ തിളക്കത്തിലും. 'സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ മാധുരിയുമായി വഴക്കുണ്ടായെന്ന് ടിന്നു പറയുന്നത്.

മാധുരിയുടെ ചിത്രത്തിലെ വസ്ത്രത്തെക്കുറിച്ചായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. മാധുരിയെ ബ്രാ മാത്രം ധരിച്ച് കാണണമെന്നായിരുന്നു ടിന്നുവിന്റെ ആവശ്യം. പക്ഷെ അങ്ങനൊരു സീന്‍ ചെയ്യാന്‍ മാധുരി ഒരുക്കമായിരുന്നില്ല. സിനിമയുടെ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ ആ രംഗം താന്‍ മാധുരിയ്ക്ക് വിശദീകരിച്ച് നല്‍കിയിട്ടുണ്ടെന്നാണ് ടിന്നു പറയുന്നത്. ഞാന്‍ മാധുരിയ്ക്ക് ആ രംഗം മുഴുവന്‍ വിശദീകരിച്ചു കൊടുത്തതാണ്.

അവളോട് ഞാന്‍ നിന്റെ ബ്ലൗസ് അഴിച്ചുമാറ്റണമെന്ന് പറഞ്ഞിരുന്നു. അതാദ്യമായിട്ടായിരിക്കും നിന്നെ ഞങ്ങള്‍ ബ്രായില്‍ മാത്രമായി കാണുന്നത്. ഞാന്‍ ഒന്നും മറച്ചു വെക്കാനും പോകുന്നില്ല. നീ നിന്നെ സഹായിക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാന്‍ സ്വയം കാഴ്ചവെക്കുകയാണ്. എനിക്കിത് ആദ്യത്തെ ദിവസം തന്നെ ഷൂട്ട് ചെയ്യണം. അവള്‍ ഓക്കെ പറഞ്ഞതാണ്'' ടിന്നു പറയുന്നു. ''അവളോട് സ്വന്തമായി തന്നെ ബ്രാ ഡിസൈന്‍ ചെയ്യാമെന്നും ഞാന്‍ പറഞ്ഞിരുന്നു.

പക്ഷെ അത് ബ്രാ തന്നെയായിരിക്കും ടിന്നു പറയുന്നു. ഷൂട്ടിംഗിന്റെ ആദ്യത്തെ ദിവസം തന്നെ ആ രംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചു. സെറ്റിലെത്തി 45 മിനുറ്റ് കഴിഞ്ഞിട്ടും മാധുരി തന്റെ മുറിയില്‍ നിന്നും പുറത്ത് വരുന്നില്ലെന്ന് കണ്ടതോടെ താന്‍ പോയി നോക്കിയെന്ന് ടിന്നു പറയുന്നു. എന്നാല്‍ മേക്കപ്പിട്ട് തുടങ്ങിയത് പോലുമുണ്ടായിരുന്നില്ല. എന്ത് പറ്റിയെന്ന് താന്‍ മാധുരിയോട് ചോദിച്ചു. എനിക്ക് ഈ സീന്‍ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മാധുരി ടിന്നുവിന് നല്‍കിയ മറുപടി.

അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, നിങ്ങള്‍ ഈ സീന്‍ ചെയ്‌തേ പറ്റൂവെന്ന് താന്‍ പറഞ്ഞുവെന്ന് ടിന്നു പറഞ്ഞു . പറ്റില്ലെന്ന് മാധുരിയും. എന്നാല്‍ പാക്കപ്പ് ചെയ്യാം ഈ സിനിമയോട് നമുക്ക് ഗുഡ്‌ബൈ പറയാം എന്നായിരുന്നു ടിന്നുവിന്റെ പ്രതികരണം. ടിന്നു സിനിമ വേണ്ടെന്ന് വച്ചതോടെ ബച്ചന്‍ വിഷയത്തില്‍ ഇടപെടുകയും ''നീ എന്തിനാണ് അവളോട് കയര്‍ക്കുന്നത് അവള്‍ക്ക് എതിര്‍പ്പുണ്ടെന്നല്ലേ പറഞ്ഞതെന്ന് ബച്ചന്‍ ചോദിച്ചു. അങ്ങനെ എതിര്‍പ്പുണ്ടെങ്കില്‍ ഇപ്പോഴല്ല സിനിമയില്‍ ഒപ്പിടും മുമ്പ് പറയണമായിരുന്നുവെന്ന് ഞാന്‍ ബച്ചനോട് പറഞ്ഞു'' ടിന്നു പറയുന്നു.

പിന്നാലെ താന്‍ ചിത്രത്തിലേക്ക് മാധുരിയ്ക്ക് പകരം ആരെ കൊണ്ടു വരാം എന്ന ആലോചനയിലായി. ഈ സമയത്താണ് മാധുരിയുടെ സെക്രട്ടറി കാണാന്‍ വരുന്നത്. കുറച്ച് സമയം മാധുരിയ്ക്ക് നല്‍കണമെന്നും അവള്‍ ആ രംഗം അഭിനയിച്ചോളുമെന്നും സെക്രട്ടറി പറഞ്ഞുവെന്നും അങ്ങനെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നാണ് ടിന്നു പറയുന്നത്. അന്നത്തെ ആ സിനിമയ്ക്ക് ശേഷം പിന്നീടൊരിക്കലും മാധുരിയും ടിന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം ടിന്നുവിന്റെ ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/144485/blouse-shouldbe-takenoff-only-bra-shouldbe-worn-nothing-shouldbe-hidden-director)