---
title: "#mirna | 'പേര് മാറ്റിയാൽ രക്ഷപ്പെടും. ദിലീപേട്ടൻ പറഞ്ഞാണ് എമ്മിൽ തുടങ്ങുന്ന പേര് വെച്ചത്' - മിർണ "
english_title: "#jailer #actress #mirna #changed #name"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144461/jailer-actress-mirna-changed-name"
published_at: "2023-09-07T09:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f94e8a01dd0_mirna.jpg"
keywords: []
---

# #mirna | 'പേര് മാറ്റിയാൽ രക്ഷപ്പെടും. ദിലീപേട്ടൻ പറഞ്ഞാണ് എമ്മിൽ തുടങ്ങുന്ന പേര് വെച്ചത്' - മിർണ 

> **Lead Summary:** ** സി**നിമയിൽ എത്തിയാൽ ഒട്ടുമിക്ക നടി നടന്മാരും അവരുടെ യഥാർത്ഥ പേര് മാറ്റുന്നത് കാണാം. സിനിമാലോകത്ത് ഇത് ഒരു പുതുമ ഉള്ളതല്ല. പേര് മാറ്റിയാൽ ഭാ​ഗ്യം വന്ന് ചേരും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. നമ്മയുടെ നയൻതാര വരെ പേര് മാറ്റിക്കൊണ്ടാണ് സിനിമാലോകത്ത് വന്നത്.

## Article Content

** സി**നിമയിൽ എത്തിയാൽ ഒട്ടുമിക്ക നടി നടന്മാരും അവരുടെ യഥാർത്ഥ പേര് മാറ്റുന്നത് കാണാം. സിനിമാലോകത്ത് ഇത് ഒരു പുതുമ ഉള്ളതല്ല. പേര് മാറ്റിയാൽ ഭാ​ഗ്യം വന്ന് ചേരും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. നമ്മയുടെ നയൻതാര വരെ പേര് മാറ്റിക്കൊണ്ടാണ് സിനിമാലോകത്ത് വന്നത്.

ഇത്തരത്തിൽ പേര് മാറ്റിയതോടെ ഭാ​ഗ്യം തെളിഞ്ഞൊരു നടിയാണ് ഇടുക്കികാരി മിർണ മേനോൻ. മിർണ മേനോൻ എന്നതിന് പകരം ജയിലറിൽ രജനികാന്തിന്റെ മരുമകളായി അഭിനയിച്ച നടി എന്ന് പറയുമ്പോൾ താരത്തെ എല്ലാവർക്കും മനസിലാകും.

രജനി ചിത്രങ്ങളിൽ മുഖം കാണിക്കാൻ തന്നെ ലഭിച്ചാൽ അത് ഏറെ പേർ ആഗ്രഹിക്കുന്നതാണ്. മിർണയ്ക്ക് രജനികാന്തിനും രമ്യ കൃഷ്ണനും ഒപ്പം അവരുടെ മരുമകളായി ഗംഭീരപ്രകടനം 'ജയിലർ' ചിത്രത്തിൽ കാഴ്ച വെക്കാൻ സാധിച്ചു.

തമിഴിലൂടെയായിരുന്നു മിർണ തന്റെ കരിയർ ആരംഭിച്ചത്. അന്ന് നടിയുടെ യഥാർത്ത പേര് അതിഥി എന്നായിരുന്നു. തമിഴിൽ രണ്ട് സിനിമകൾ ചെയ്ത ശേഷം മലയാളത്തിലേക്കും എത്തി. സിദ്ദിഖ് സിനിമയായ ബി​ഗ് ബ്രദർ ആണ് ആ മലയാള ചിത്രം. ബി​ഗ് ബ്രദർ ചിത്രത്തിലേക്ക് സെലക്ടായ ശേഷം സിദ്ദിഖിന്റെ നിർദേശ പ്രകാരമാണ് പേര് മാറ്റാൻ തീരുമാനിച്ചതെന്ന് നടി പറയുന്നു.

അതിഥി എന്ന പേരിൽ ഒരുപാട് പേർ സിനിമാലോകത്ത് തന്നെ ഉള്ളതിനാൽ പേര് മാറ്റാം എന്ന് ഇന്നത്തെ മിർണയോട് സിദ്ദിഖ് നിർദേശിച്ചു. എന്ത് പേരിടുമെന്ന് ചിന്തിച്ച് ദിലീപിനെ സഹായം തേടിയതോടെ 'എമ്മി'ൽ തുടങ്ങുന്ന പേര് വെക്കാൻ പറഞ്ഞത്.

അങ്ങനെ എം അന്വേഷിച്ച് മിർണയിൽ എത്തിയെന്ന് നടി പറഞ്ഞു. പേര് മാറ്റിയാൽ നിനക്ക് ഭയങ്കര ചെയ്ഞ്ചസ് വരും നീ ഭയങ്കരമായി രക്ഷപ്പെടും എന്നൊക്കെ ദിലീപ് പറഞ്ഞെന്നും നടി വ്യക്തമാക്കി.

സിനിമകൾ വേറെയും ചെയ്തിട്ടുണ്ടെങ്കിലും ജയിലർ ചിത്രത്തിൽ നടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗംഭീരപ്രകടനം നടി കാഴ്ച വെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/144461/jailer-actress-mirna-changed-name)