#nandhini | ആ രാത്രിയിൽ സഹായിക്കാനുണ്ടായത് വിജയകാന്ത് മാത്രം; സംഭവം ഇങ്ങനെ ;തുറന്ന് പറഞ്ഞ് നടി

#nandhini | ആ രാത്രിയിൽ സഹായിക്കാനുണ്ടായത് വിജയകാന്ത് മാത്രം; സംഭവം ഇങ്ങനെ ;തുറന്ന് പറഞ്ഞ് നടി
2023-09-07T06:18:00 | By Kavya N

അയാൾ കഥയെഴുതുകയാണ്, കരുമാടിക്കുട്ടൻ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നന്ദിനി. 1996 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. കാലമെല്ലാം കാതൽ വാഴ്ക എന്ന ചിത്രത്തിലൂടെയാണ് നന്ദിനി സിനിമയിലേക്ക് എത്തുന്നത്.

കൗസല്യ എന്ന പേരിലാണ് താരം തമിഴ് സിനിമാലോകത്ത് അറിയപ്പെടുന്നത്. വിജയ്, സൂര്യ, പ്രഭുദേവ, കാർത്തിക്, പ്രഭു തുടങ്ങിയ മുൻനിര താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നന്ദിനി അതിവേഗമാണ് തമിഴകത്ത് ഒരിടം കണ്ടെത്തിയത്. ഇപ്പോൾ നന്ദിനി നൽകിയ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും ഇടവേളയെ കുറിച്ചുമെല്ലാം നന്ദിനി അഭിമുഖത്തിൽ സംസാരിച്ചു.

ഒപ്പം നടൻ വിജയകാന്ത് നായകനായ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നേരിട്ട പ്രതിസന്ധിയെ കുറിച്ചും വിജയകാന്ത് സഹായിച്ചതിനെക്കുറിച്ചും നന്ദിനി ഓർമിച്ചു. അദ്ദേഹം എല്ലാവരെയും വളരെ കെയർ ചെയ്യുന്ന വ്യക്തിയാണെന്ന് നന്ദിനി പറഞ്ഞു.'അദ്ദേഹത്തിന്റെ വാനത്തൈപോല എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹം ഞങ്ങളെ എല്ലാവരെയും വളരെ സുരക്ഷിതമായാണ് പരിപാലിച്ചത്.

ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് ഞാൻ രാത്രിയിൽ മടങ്ങുമ്പോൾ എന്റെ കാറിന്റെ ടയർ പഞ്ചറായി. കനത്ത മഴയായിരുന്നു. ടയർ മാറ്റാൻ കഴിയില്ലെന്ന് ഡ്രൈവർ പറഞ്ഞു. ഞങ്ങൾക്ക് പിന്നിൽ കാറിൽ എത്തിയ വിജയകാന്ത് സാർ എന്ത് പറ്റിയെന്ന് എന്നോട് തിരക്കി. ഞാൻ കാര്യം പറഞ്ഞതോടെ അദ്ദേഹം ഇറങ്ങി പഞ്ചറായ ടയർ മാറ്റി സ്റ്റെപ്പിനി ടയർ ഇട്ടു തന്നെ എന്നെ പറഞ്ഞയച്ചു'ഞങ്ങളോട് മുന്നിൽ പൊക്കൊളൂ, അദ്ദേഹം പിന്നിൽ വന്നോളാം എന്ന് പറഞ്ഞു.

രാൾക്ക് പോലും ഒരു കുറ്റവും പറയാൻ സാധിക്കാത്ത വ്യക്തിയാണ് അദ്ദേഹം നന്ദിനി പറഞ്ഞു. തുടർച്ചയായി സിനിമകൾ ചെയ്ത് വളരെ തിരക്കിലായിരുന്ന ഒരു ഘട്ടത്തിൽ എനിക്ക് നാഡീസംബന്ധമായ ചില പ്രശ്‌നങ്ങൾ വന്നിരുന്നു. ഇതിനായി ഒരുപാട് ഗുളികകൾ കഴിച്ചു. ഈ സമയത്ത് എന്റെ ശരീരഭാരം പെട്ടെന്ന് വർദ്ധിച്ചു. ഇത് കാരണമാണ് ഞാൻ സിനിമ വിട്ടത്. ഇപ്പോൾ ആ പ്രശ്നം പരിഹരിച്ചു ഞാൻ ഇപ്പോൾ പഴയപോലെ തന്നെയായി നന്ദിനി പറഞ്ഞു.

വീണ്ടും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം,അവസരത്തിനായി കാത്തിരിക്കുകയാണെന്നും നന്ദിനി വ്യക്തമാക്കി. 43-കാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹത്തെക്കുറിച്ചും നന്ദിനി അഭിമുഖത്തിൽ മനസുതുറന്നിരുന്നു. എന്നെയും എന്റെ ചിന്താഗതിയെയും ഇഷ്ടപ്പെടുന്ന ഒരാളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെയൊരാൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു.  ഇപ്പോൾ ഞാൻ എന്റെ മാതാപിതാക്കളോടൊപ്പം വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നാണ് നന്ദിനി പറഞ്ഞത്.

Content Highlight: #Vijayakanth #only #help #night #incident #actress #openly #said

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup