തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വിജയിയും രശ്മികയും പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും ആരാധകര്‍ക്കിടയിലുണ്ട്. അടുത്തിടെ ഇരുവരും കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇരുതാരങ്ങളും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രണ്ട് ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും തിയേറ്ററില്‍ ഓളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചാണ് വിദേശത്ത് അവധി ആഘോഷിക്കാൻ പോകാറുള്ളതെന്നും അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. ഇപ്പോഴിതാ രശ്മിക മന്ദാനയുടെ ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. ഒരു വിവാഹത്തിൽ പങ്കെടുത്തത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ളതായിരുന്നു രശ്മികയുടെ കുറിപ്പ്.
ആറ്, ഏഴ് വർഷമായി രശ്മികയ്ക്ക് പരിചയമുള്ള സുഹൃത്ത് സായിയുടെ വിവാഹത്തിലാണ് രശ്മിക പങ്കെടുത്തത്. എന്നാൽ രശ്മിക വിവാഹത്തിൽ പങ്കെടുത്തതിന്റെ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ തന്റെ രണ്ട് ചിത്രങ്ങളും ഒപ്പം പുറത്ത് വിട്ടിരുന്നു. ഒരു ടെറസിൽ മഞ്ഞ സാരിയിൽ സിംപിൾ ലുക്കിൽ സുന്ദരിയായി നിൽക്കുന്ന രശ്മികയാണ് ചിത്രത്തിലുള്ളത്. ഫോട്ടോ വൈറലായതോടെ രശ്മികയുടെ ലുക്കിനെക്കാൾ ചർച്ച ചെയ്യപ്പെട്ടത് താരം ഫോട്ടോയ്ക്ക് പോസ് ചെയ്ത ടെറസായിരുന്നു.
രശ്മിക ഫോട്ടോയ്ക്ക് പോസ് ചെയ്ത ടെറസ് വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ വീടിന്റെ ടെറസാണെന്നാണ് ഒരു വിഭാഗം കണ്ടെത്തിയത്. നേരത്തെ വിജയ് ദേവരകൊണ്ടയും ഇതേ ടെറസിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. രശ്മികയുടെ പുതിയ ചിത്രങ്ങൾ കൂടി വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്നും വിജയ്ക്കൊപ്പം ഹൈദരാബാദിൽ രശ്മിക ലിവിങ് റിലേഷൻഷിപ്പിലാണെന്നുമുള്ള നിഗമനത്തിൽ എത്തിയിരക്കുകയാണ് ആരാധകർ.
ഇരുവരും പ്രണയത്തിലാണെന്ന് വിശ്വസിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവ് വേണമെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി കേട്ടു. ഇത് എത്രത്തോളം ശരിയാണെന്ന് ഉറപ്പില്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. അതേസമയം വിജയ് തന്റെ ഏറ്റവും പുതിയ സിനിമ ഖുശിയുടെ പ്രമോഷനെത്തിയപ്പോൾ വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. 
'ഞാന്‍ പങ്കാളിയെ കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഉടനെ വിവാഹത്തിന് ഒരുക്കമല്ല. പക്ഷെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാവും', എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം രശ്മിക മന്ദാനയുടെ വിവാഹനിശ്ചയം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആഘോഷമായി നടന്നിരുന്നു. കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. പിന്നീട് ആ ബന്ധം തകർന്നു.
Content Highlight: #Rashmika #photo #terrace #vijay's #house #Fans #comments

































